1200 കന്നി മാസഫലം; ഭാഗം 3 – മൂലം മുതൽ രേവതി വരെ ; 2024 സെപ്റ്റംബർ 17 മുതൽ 2024 ഒക്ടോബർ 16 വരെ നിങ്ങൾക്കെങ്ങനെ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1200 കന്നി മാസഫലം; ഭാഗം 3 – മൂലം മുതൽ രേവതി വരെ ; 2024 സെപ്റ്റംബർ 17 മുതൽ 2024 ഒക്ടോബർ 16 വരെ നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

തൊഴിൽ, ബിസിനസ്സ് എന്നിവ ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരുന്ന സമയമാണ്. തൊഴിലിടങ്ങളിൽ ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം കൂടുമെങ്കിലും പലതരത്തിലുള്ള ഈശ്വരാധീനത്താൽ അതിനെയെല്ലാം അതിജീവിക്കാൻ സാധിക്കും. സർക്കാർ ജോലിക്ക് അപേക്ഷിച്ചവർക്ക് അർഹമായ ജോലി ലഭിക്കും. അവിചാരിതമായി ചില കേസുകൾ വരുവാൻ സാധ്യത ഉണ്ട്. അനാവശ്യമായ കൂട്ടുകൾ ദുർപ്രവർത്തികൾ ചെയ്യുവാനുള്ള അവസരം ഉണ്ടാകും. കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ദമ്പതികൾ ഉണ്ടായിരുന്ന ഒത്തൊരുമ വർദ്ധിക്കുന്ന സമയമാണ്. വളരെ കാലമായി ഉണ്ടായിരുന്ന ധനക്ലേശം മാറി സാമ്പത്തീക ഉന്നതി ലഭിക്കും. മാതാപിതാക്കൾക്ക് സന്താനങ്ങളെ കൊണ്ട് അഭിമാനിക്ക തക്ക അവസ്ഥ സംജാതമാകും. സന്താനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമാകും. സാഹിത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കീർത്തിയും ധനലാഭവും ലഭിക്കും. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് ഭാഗ്യം ഉണ്ടാവുന്ന സമയമാണ്. വളരെ നാളായി അനുഭവിച്ചിരുന്ന മാനസീക സങ്കർഷങ്ങൾക്ക് അയവ് വരും. പുതിയ സുഹൃത് ബന്ധങ്ങൾ ഉടലെടുക്കും.

കന്നി മാസത്തിൽ മൂലം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 09 (ബുധനാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 20 (വെള്ളിയാഴ്ച), സെപ്റ്റംബർ 30 (തിങ്കളാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ പൂരാടം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 10 (വ്യാഴാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 21 (ശനിയാഴ്ച), ഒക്ടോബർ 01 (ചൊവ്വാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ഉത്രാടം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 11 (വെള്ളിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 22 (ഞായറാഴ്ച), ഒക്ടോബർ 02 (ബുധനാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

ധനു രാശിക്കാർ തിങ്കളാഴ്ച ദിവസം മഹാദേവന് എരുക്കിൻ പൂ മാല സമർപ്പിക്കുന്നത് ഉചിതമായിരിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അതീവമായ കോപശീലം പലതരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാകുന്ന മാസമാണ്. അനാവശ്യമായ കൂട്ടുകെട്ടുകളിൽപെടാനും ദുർപ്രവർത്തികൾ ചെയ്യുവാനുമുള്ള അവസരം ഉണ്ടാവും. അമിതമായ ആഡംബര പ്രിയത്വo വരവിനേക്കാൾ ചെലവ് ഉണ്ടാകുകയും സാമ്പത്തീക ക്ലേശം അനുഭവപ്പെടുമെങ്കിലും അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളും ധനലാഭവും വരുന്ന സമയമാണ്. സന്താനങ്ങളുമായും ജീവിതപങ്കാളിയുമായും കലഹങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കർമ്മ മേഖലയിൽ പുതിയ അവസരങ്ങൾ വന്നുചേരുമെങ്കിലും ചിലർക്ക് തൊഴിൽ നഷ്ട്ടം ഉണ്ടാവാനോ വരുമാനം കുറയുവാനോ ഇടയുണ്ട്. കുടുംബ ബന്ധു ജനങ്ങളുമായി നിസാര കാര്യങ്ങളിൽ നീരസം വരുന്ന സമയമാണ്. രാഹു ദശ നടക്കുന്നവരും വ്യാഴ ദശ നടക്കുന്നവരും ഗ്രഹസ്ഥിതി നോക്കി ഉചിതമായ പരിഹാരങ്ങൾ ചെയ്തിലെങ്കിൽ മനോ ദുഃഖം ഉണ്ടാവുന്ന സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാൻ ഇടയുണ്ട്. സ്വന്തമെന്നു കരുതിയ പലരും തള്ളി പറയുന്ന അവസ്ഥ ഉണ്ടാവും.ഏറ്റവും വേണ്ടപ്പെട്ടവരുടെ മരണമോ മരണ സമാനമായ അവസ്ഥകളോ ഉണ്ടാവും.കുടുംബാംഗങ്ങൾ ഒരുമിച്ച് ഉല്ലാസ യാത്രകൾ പോകുവാനുള്ള അവസരം വന്നുചേരും. കേസ് വഴക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

കന്നി മാസത്തിൽ ഉത്രാടം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 11 (വെള്ളിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 22 (ഞായറാഴ്ച), ഒക്ടോബർ 02 (ബുധനാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ തിരുവോണം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 12 (ശനിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 23 (തിങ്കളാഴ്ച), ഒക്ടോബർ 03 (വ്യാഴാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ അവിട്ടം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 13 (ഞായറാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 24 (ചൊവ്വാഴ്ച), ഒക്ടോബർ 04 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

മകരം രാശിക്കാർ ശനിയാഴ്ച ദിവസം അയ്യപ്പ സ്വാമിക്ക് എള്ള് പായസം സമർപ്പിക്കുന്നത് ദോഷഫലങ്ങൾ കുറയുവാൻ സഹായിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം കൂടുകയും ചതിയിലൂടെ ചിലർക്ക് കേസ് വഴക്കിൽപ്പെടാനും ജയിൽ ശിക്ഷ അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകും.സർക്കാരിൽ നിന്നും ലോൺ വഴിയോ മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളിലോ അന്വേഷണം നേരിടേണ്ടി വരും. ജാതകത്തിൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് ആണെങ്കിൽ ദമ്പതികൾ തമ്മിൽ പിരിയുവാനും സ്വത്തുക്കൾ ജപ്‌തി ഭീഷണി നേരിടേണ്ടിയും വരും . അനാവശ്യമായ കുത്തുവാക്കുകൾ കേൾക്കേണ്ടതായി വരും. ആസ്ത്മ അലർജി ഉള്ളവർ ജാഗ്രത പാലിക്കുക.കുടുംബാംഗങ്ങളിൽ നിന്നും അപ്രതീക്ഷിതമായ തിരിച്ചടികൾ ലഭിക്കുന്ന സമയമാണ് ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും തള്ളിപ്പറയുന്ന അവസ്ഥയുണ്ടാകും. സ്വത്ത് സംബന്ധമായ കേസുകളിൽ പരാജയം അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ അനൈക്യം രൂപപ്പെടും. നിർബന്ധ ബുദ്ധി കാരണം പല നാശനഷ്ടങ്ങളും സംഭവിക്കും. ധനക്ലേശം, മാനസിക ബുദ്ധിമുട്ടുകൾ, വ്യവഹാര പരാജയം എന്നിവ നേരിടേണ്ടി വരും. ഏറ്റവും വേണ്ടപ്പെട്ടവർക്കു അസുഖമോ ദുരിതമോ വരുവാനും വളരെ അധികം സാമ്പത്തീക ബാധ്യത വന്നുചേരുകയും ചെയ്യും.

കന്നി മാസത്തിൽ അവിട്ടം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 13 (ഞായറാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 24 (ചൊവ്വാഴ്ച), ഒക്ടോബർ 04 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ചതയം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 14 (തിങ്കളാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 25 (ബുധനാഴ്ച), ഒക്ടോബർ 05 (ശനിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ പൂരുരുട്ടാതി നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 15 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 26 (വ്യാഴാഴ്ച), ഒക്ടോബർ 06 (ഞായറാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കുംഭം രാശിക്കാർ വെളുത്ത വാവിന് ചന്ദ്ര പൊങ്കാല ഇടുന്നത് ഗുണഫലം തരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

എപ്പോഴും യാത്രകൾ വേണ്ടി വരികയും സഞ്ചാരം വഴി ദോഷാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും രോഗ ദുരിതങ്ങൾ വരുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഉദരരോഗങ്ങൾ, അർശസ്സ് രോഗം ഉള്ളവർ ജാഗ്രത പാലിക്കുക. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും കലഹത്തിന് കാരണമാകുന്ന സംഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. വളർത്തു മൃഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക അവയിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വരും. കൃഷി ഇറക്കിയിരിക്കുന്നവർക്ക് നഷ്ടങ്ങൾ വരുന്ന സമയമാണ്. തൊഴിൽ ഇടങ്ങളിൽ നിസാരമായ കാര്യങ്ങളിൽ വാക്ക് തർക്കം ഉണ്ടാവുകയും തൊഴിൽ നഷ്ടപ്പെടാനും സാധ്യത ഉണ്ട്. സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാൻ ഇടയുണ്ട് . എന്നാൽ ജാതകത്തിൽ ബുധൻ ബലവാനായി നിൽക്കുന്നവർക്ക് വിദ്യാവിജയം, സാഹിത്യകാരന്മാർക്ക് എഴുത്ത് കുത്തുകളിൽ കൂടി ഗുണകരമായ ഫലങ്ങൾ ഉണ്ടാവുക. പ്രവർത്തന വിജയം എന്നിവ വന്നുചേരും. മാതാവിന് ക്ലേശകരമായ അവസ്ഥ എന്നിവ ഉണ്ടാകും. സ്ത്രീകളിൽ നിന്നും വിരോധം ഉണ്ടാവുന്ന അവസ്ഥ ഉണ്ടാകുവാനോ മോശമായ അഭിപ്രായ പ്രകടനം മൂലം പലപ്രകാരത്തിലുള്ള പേരുദോഷം കേൾകുവാനോ ഇടവരും.

കന്നി മാസത്തിൽ പൂരുരുട്ടാതി നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 15 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 26 (വ്യാഴാഴ്ച), ഒക്ടോബർ 06 (ഞായറാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ഉത്രട്ടാതി നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 16 (ബുധനാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 27 (വെള്ളിയാഴ്ച), ഒക്ടോബർ 07 (തിങ്കളാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ രേവതി നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 19 (ശനിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 28 (ശനിയാഴ്ച), ഒക്ടോബർ 08 (ചൊവ്വാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

മീനം രാശിക്കാർ ചൊവ്വാഴ്‌ച്ച ദിവസം വീരഭദ്ര സ്വാമിക്ക് അട നിവേദ്യം സമർപ്പിക്കുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies