''സുരക്ഷിതനാണ്, ഒരിക്കലും കീഴടങ്ങില്ല; എന്റെ പ്രവര്‍ത്തനങ്ങളെ ഒന്നിനും തടയാനാകില്ല'' ; ആക്രമണശ്രമത്തിന് പിന്നാലെ അനുയായികള്‍ക്ക് സന്ദേശം കൈമാറി ട്രംപ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”സുരക്ഷിതനാണ്, ഒരിക്കലും കീഴടങ്ങില്ല; എന്റെ പ്രവര്‍ത്തനങ്ങളെ ഒന്നിനും തടയാനാകില്ല” ; ആക്രമണശ്രമത്തിന് പിന്നാലെ അനുയായികള്‍ക്ക് സന്ദേശം കൈമാറി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 07:12 am IST
FacebookTwitterWhatsAppTelegram

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ വെടിവയ്പ്പിനെ പിന്നാലെ താന്‍ സുരക്ഷിതനാണെന്ന് അനുയായികളെ അറിയിച്ച് ഡോണള്‍ഡ് ട്രംപ്. ഒരിക്കലും കീഴടങ്ങില്ലെന്നും താനിപ്പോള്‍ സുരക്ഷിത സ്ഥാനത്താണ് ഉള്ളതെന്നും അനുയായികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഗോള്‍ഫ് ക്ലബ്ബില്‍ കളിക്കാനായി എത്തിയ സമയത്താണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഇവിടെ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തോക്കുമായി എത്തിയ അക്രമി മതില്‍ക്കെട്ടിന് പുറത്ത് നിന്ന് അകത്തേക്ക് ഒന്നിലധികം തവണ വെടിയുതിര്‍ത്തത്.

” എന്റെ ഗോള്‍ഫ് ക്ലബ്ബിന്റെ സമീപപരിസരത്ത് വെടിവയ്പ് നടന്നിരുന്നു. ഈ സംഭവത്തെ കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ പരക്കുന്നതിന് മുന്‍പ് ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സുരക്ഷിതനാണ്, ഇപ്പോള്‍ സുഖമായിരിക്കുന്നു. ഒന്നിനും എന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ കഴിയില്ല. ഞാനൊരിക്കലും ഒന്നിനും കീഴടങ്ങുകയുമില്ല” ട്രംപ് പറഞ്ഞു.

പ്രാദേശിക സമയം രണ്ട് മണിയോടെയാണ് ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപം വെടിവയ്പ് ഉണ്ടായത്. തോക്കുമായെത്തിയ അക്രമിയെ കണ്ടതിന് പിന്നാലെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും തിരികെ വെടിയുതിര്‍ത്തു. ട്രംപിന് നേരെയുണ്ടായത് കൊലപാതക ശ്രമം ആയിരിക്കാമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് ഒരു എസ്‌യുവിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതി ഹവായ് സ്വദേശിയായ റയാന്‍ വെസ്ലി റൗത്ത്(58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എകെ 47 തോക്ക്, ബാക്ക് പാക്കുകള്‍, ഗ്രോപ്രോ ക്യാമറ തുടങ്ങിയവ ഇയാള്‍ വെടിവയ്പ്പ് നടത്തിയ കുറ്റിക്കാടിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.

Tags: US presidential electiondonald trump
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies