എന്തുകൊണ്ടാണ് എപ്പോഴും ട്രംപിനെ മാത്രം ലക്ഷ്യമിടുന്നത്; കമലയെ ആരും ആക്രമിക്കാത്തത് എന്താണ്?; ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് മസ്‌ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്തുകൊണ്ടാണ് എപ്പോഴും ട്രംപിനെ മാത്രം ലക്ഷ്യമിടുന്നത്; കമലയെ ആരും ആക്രമിക്കാത്തത് എന്താണ്?; ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 10:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തെ അപലപിച്ച് ടെസ്ല, എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ട്രംപിനെതിരെ മാത്രം എല്ലായ്‌പ്പോഴും വധശ്രമം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെ വധിക്കാന്‍ ആരും ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും മസ്‌ക് ചോദ്യം ഉന്നയിച്ചു.

ഇന്നലെ ഫ്‌ളോറിഡയിലെ ഗോള്‍ഫ് കോഴ്‌സില്‍ വച്ച് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബ്ബിന് സമീപത്തെത്തിയ അക്രമി വേലിക്ക് അരികില്‍ എത്തിയ ശേഷം അകത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നും, സുരക്ഷിതനാണെന്നും ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പിന്നാലെയാണ് ട്രംപിനെതിരായ നീക്കത്തെ അപലപിച്ച് മസ്‌ക് രംഗത്തെത്തിയത്. ” എന്തുകൊണ്ടാണ് അവര്‍ ട്രംപിനെ തന്നെ ലക്ഷ്യം വയ്‌ക്കുന്നത്. ബൈഡനെയോ കമലയെയോ വധിക്കാന്‍ പോലും ആരും ആഗ്രഹിക്കുന്നില്ലെന്നും” എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മസ്‌ക് കുറിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തുറന്ന പിന്തുണ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

ഗോള്‍ഫ് ക്ലബ്ബിനകത്തേക്ക് പ്രതിയായ റയാന്‍ വെസ്ലി റൗത്ത് വെടിയുതിര്‍ത്തെങ്കിലും പ്രസിഡന്റ് നിന്നിരുന്ന സ്ഥലത്തേക്ക് അക്രമി വെടിയുതിര്‍ത്തിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഗോള്‍ഫ് ക്ലബ്ബിന് പുറത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും, ഇയാള്‍ എസ്‌യുവില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി സീക്രട്ട് സര്‍വീസിലെ റാഫേല്‍ ബറോസ് പറഞ്ഞു.

Tags: donald trumpkamala harrisElon MuskTrump Assassination Bid
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies