ബോളിവുഡ് നടി കാദംബരി ജേത്വാനിയെ ഉപദ്രവിച്ച കേസ് ; മുൻ ഡി ജി പി ഉൾപ്പെടെ മൂന്നു മുതിർന്ന ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോളിവുഡ് നടി കാദംബരി ജേത്വാനിയെ ഉപദ്രവിച്ച കേസ് ; മുൻ ഡി ജി പി ഉൾപ്പെടെ മൂന്നു മുതിർന്ന ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 11:55 am IST
Facebook
Twitter
WhatsAppTelegram

വിജയവാഡ: ബോളിവുഡ് നടിയും മോഡലുമായ കാദംബരി ജേത്വാനിയെയും കുടുംബത്തെയും ഉപദ്രവിച്ച കേസിൽ മൂന്നു ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ. മുതിർന്ന ഐപിഎസ് ഓഫീസർമാരായ പി സീതാരാമ ആഞ്ജനേയുലു, കാന്തി റാണാ ടാറ്റ, വിശാൽ ഗുന്നി എന്നിവരെ ആന്ധ്രാ പ്രദേശ് സർക്കാർ ഞായറാഴ്ച സസ്പെൻഡ് ചെയ്തു.

മൂന്ന് ഐപിഎസുകാരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി നീരഭ് കുമാർ പ്രസാദ് പ്രത്യേകം ഉത്തരവിറക്കുകയായിരുന്നു. ഓൾ ഇന്ത്യ സർവീസസ് (അച്ചടക്കവും അപ്പീലും) റൂൾസ് 1969 ലെ റൂൾ 3 (1) പ്രകാരമനു ഈ മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തത്. ഡി ജി പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇവർക്കെതിരെ നടപടിയെടുത്തത്.

2024 ജനുവരി 31ന് അന്നത്തെ ഇൻ്റലിജൻസ് ഡിജിപി ആയിരുന്ന ആഞ്ജനേയുലു അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന കാന്തി റാണാ ടാറ്റയെയും വിജയവാഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന വിശാൽ ഗുന്നിയെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് കേസൊന്നുമില്ലെങ്കിലും ജേത്വാനിയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയതായി ഡിജിപി റിപ്പോർട്ട് ചെയ്തു. ആ തീയതിയിൽ കാദംബരി ജേത്വാനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നുമില്ലായിരുന്നു.

പിന്നീട് 2024 ഫെബ്രുവരി 2 ന് രാവിലെ 6.30 നാണ് അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജനുവരി 31 ന് തന്നെ ആഞ്ജനേയുലു ടാറ്റയ്‌ക്കും ഗുന്നിക്കും അവരെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നുമുള്ള രേഖയുണ്ട്

“ആഞ്ജനേയുലുവിന്റെ പ്രവൃത്തി ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിനും കൃത്യവിലോപത്തിനും തുല്യമാണ്,” ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പ്രഥമദൃഷ്ട്യാ മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

നടിയെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമ്പോൾ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മുൻ പോലീസ് കമ്മീഷണർ കെ ഹനുമന്ത റാവു, മുൻ ഇബ്രാഹിംപട്ടണം ഇൻസ്‌പെക്ടർ എം സത്യനാരായണ എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ചില ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മർദ്ദത്തിന് വഴങ്ങി മുൻ ഇൻസ്‌പെക്ടർ തങ്ങൾക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ജേത്വാനിയും കുടുംബാംഗങ്ങളും അതേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തന്റെ സ്വത്ത് നടി വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന് എസ്ആർസി നേതാവ് കുക്കാല വിദ്യാസാഗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയിൽ ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് കാദംബരി ജേത്വാനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തത്. കുക്കാല വിദ്യാസാഗർ നടിക്ക് അയാളുടെ നഗ്നചിത്രങ്ങൾ അയച്ച് നൽകിഎന്നും പരാതിയുണ്ട്.

മുംബൈ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെതിരെ നൽകിയ ലൈംഗികാതിക്രമ കേസ് പിൻവലിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയതായി അവർ ആരോപിച്ചു.

Tags: Crimeandhra pradeshjagan mohan reddyYSRCPKadambari Jethwani
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies