ലക്നൗ: യുപിയിലെ ആഗ്രയിൽ കെട്ടിടത്തിന്റെ മുകളിൽ പാകിസ്താൻ പതാക ഉയർത്തി. അയൽവാസിയാണ് വീഡിയോ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ മൂന്ന് പേർ ചേർന്ന് പതാക സ്ഥാപിക്കുന്നത് കാണാം.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സദർ ഷംസാബാദ് റോഡിലെ പ്രവർത്തിക്കുന്ന ഒരു ഷൂ ഫാക്ടറിക്ക് മുകളിലാണ് പതാക കണ്ടെത്തിയത്. അദ്‌നാം എന്ന വ്യക്തിയുടേതാണ് ഈ കെട്ടിടം. സമീപത്ത് ഹോട്ടൽ നടത്തുന്ന ഷാഹിദും അദ്‌നാമും മറ്റൊരാളും ചേർന്നാണ് പതാക ഉയർത്തിയതെന്നാണ് സൂചന. മൂന്നാമനെ തിരിച്ചറിയാൻ പ്രദേശവാസികൾക്ക് സാധിച്ചിട്ടില്ല.
ബജ്റംഗ്ദൾ പ്രവർത്തകനായ ബണ്ടി താക്കൂറിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും പതാക നീക്കം ചെയ്തിരുന്നു. ബിഎൻഎസ് സെക്ഷൻ 299 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.















