ഭുവനേശ്വർ: 74-ാം ജന്മദിനത്തിൽ അമ്മയുടെ ഓർമ്മകളിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താവായ വനവാസി സ്ത്രീയുടെ വീട് സന്ദർശിക്കവെ അവർ പ്രധാനമന്ത്രിക്ക് പായസം നൽകിയിരുന്നു. അത് തന്നെ അമ്മയുടെ ഓർമ്മകളിലേക്ക് കൊണ്ടുപോയെന്ന് മോദി പറഞ്ഞു.
അമ്മ ജീവിച്ചിരുന്നപ്പോൾ ജന്മദിനങ്ങളിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാണാൻ പോകുമ്പോഴെല്ലാം അമ്മയുടെ കൈകൊണ്ട് തനിക്ക് ശർക്കര നൽകാറുണ്ടായിരുന്നു. ആദിവാസികുടുംബത്തിലെ സഹോദരി നൽകിയ പായസം കഴിക്കുമ്പോൾ അമ്മയുടെ അഭാവം തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.അമ്മയെ കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രിയുടെ കണ്ഠമിടറി.
2022 ഡിസംബർ 30 നാണ് നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെൻ മോദിയുടെ മരണം. നൂറാം വയസിലാണ് അവർ വിടപറഞ്ഞത്. ഇതിനുമുൻപ് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും മോദി അമ്മയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ഓർമ്മകൾ പങ്കിട്ടിരുന്നു. വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം മാത്രമേ താൻ തെരഞ്ഞെടുപ്പിന് മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാറുള്ളുവെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ଭୁବନେଶ୍ୱରରେ ନାୟକ ପରିବାରଙ୍କ ଘରକୁ ଏକ ସ୍ୱତନ୍ତ୍ର ଗସ୍ତ। pic.twitter.com/ioJ0139HG7
— Narendra Modi (@narendramodi) September 17, 2024