കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിൽ പ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. നെയ്യാറ്റിൻകര വഴുതുർ സ്വദേശി ഷാജിയുടെ മകളാണ് ശ്രീക്കുട്ടി. തൊഴുക്കലിലാണ് ഇവർ താമസിക്കുന്നതെന്നാണ് സൂചന. 18-ാം വയസിൽ വീട്ടിലെ ഡ്രൈവറും കുതിര ട്രെയിനറുമായിരുന്നു യുവാവിനാെപ്പം ശ്രീക്കുട്ടി നാടുവിട്ടിരുന്നുവെന്നും പിന്നീട് ചെന്നൈയിൽ നിന്ന് തിരികെ കൊണ്ടുവന്നും നാട്ടുകാർ പറഞ്ഞു. ഇതിന് ശേഷമാണ് കോയമ്പത്തൂരിൽ mbbs പഠിക്കാൻ പോകുന്നത്.
ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും ഒരു വർഷം പോലും ആ ബന്ധം നീണ്ടില്ല. തുടർന്നാണ് കരുനാഗപള്ളിയിലെ സ്വകാര്യാശുപത്രിയിൽ ജോലിക്ക് പോകുന്നത്. ബൈക്കടക്കം ഓടിക്കാനറിയുന്ന ശ്രീക്കുട്ടിയുടെ രണ്ട് ഇരുചക്ര വാഹനങ്ങളും അജ്മൽ കൊണ്ടുപോയെന്നാണ് മാതാവ് സുരഭി പറയുന്നത്. ശ്രീക്കുട്ടി പതിവായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം.
ഇരുവരും അപകട സമയത്ത് ഉപയോഗിച്ചിരുന്നത് രാസ ലഹരിയാണോ എന്ന കാര്യത്തിലും സംശയം ഉയർന്നിട്ടുണ്ട്. അഞ്ചുപവന്റെ ബ്രേസ് ലെറ്റ്, അഞ്ച് പവന്റെ കൊലുസ്, മൂന്നരപവന്റെ മാല കമ്മൽ, രണ്ട് മോതിരം എന്നിവയെല്ലാം മകൾക്കുണ്ടായിരുന്നുവെന്നും ഇതല്ലൊം അജ്മൽ കൊണ്ടുപോയെന്നും മാതാവ് സുരഭി പറയുന്നു.