സ്നേഹത്തിന്റെ കടയിൽ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസില്ല; കർണാടകയിൽ മക്കൾക്ക് അച്ഛൻ്റെ മൃതദേഹം ബൈക്കിൽ കയറ്റി കൊണ്ടുപോകേണ്ടിവന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്നേഹത്തിന്റെ കടയിൽ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസില്ല; കർണാടകയിൽ മക്കൾക്ക് അച്ഛന്റെ മൃതദേഹം ബൈക്കിൽ കയറ്റി കൊണ്ടുപോകേണ്ടിവന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 12:00 pm IST
Facebook
Twitter
WhatsAppTelegram

തുംകുരു: മരണമടഞ്ഞ പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന്, മക്കൾ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയ ദൃശ്യം ചർച്ചയാകുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് കർണ്ണാടകയിലെ പാവഗഡ താലൂക്കിലെ വൈഎൻ ഹൊസകോട്ട് ടൗണിലാണ് ഈ ഹൃദയഭേദകമായ സംഭവം.

ദളവായിഹള്ളി ഗ്രാമത്തിലേ സഹോദരങ്ങളായ ചന്ദ്രണ്ണയും ഗോപാലപ്പയുമാണ് സ്വന്തം പിതാവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏകദേശം 3-4 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ കയറ്റി കൊണ്ട് പോകാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ.

ദളവായിഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന 80 കാരനായ ഗുഡുഗുല്ല ഹൊന്നൂരപ്പ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായപ്പോൾ മക്കൾ 108 എമർജൻസി സർവീസ് വഴി ആംബുലൻസ് വിളിച്ച് വൈഎൻ ഹൊസക്കോട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ ഹൊന്നൂരപ്പ അന്ത്യശ്വാസം വലിച്ചു.

തുടർന്ന് മരിച്ചയാളുടെ മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ജീവനക്കാർ വിസമ്മതിച്ചു.മരിച്ചവരെ എമർജൻസി ആംബുലൻസുകളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് 108 ആംബുലൻസ് ജീവനക്കാർ പറയുന്നത്. അതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ കുടുംബത്തിന് ബൈക്കിൽ കയറ്റുക അല്ലാതെ വേറെ മാർഗമില്ലാതായി.

ഹൊന്നൂരപ്പയുടെ രണ്ട് ആൺമക്കൾ തങ്ങളുടെ പിതാവിന്റെ മൃതദേഹം മോട്ടോർ സൈക്കിളിൽ ഇരുത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചു. നിർണായക സാഹചര്യങ്ങളിൽ ആംബുലൻസ് ഗതാഗതം പോലുള്ള അടിസ്ഥാന സേവനങ്ങളുടെ അഭാവം കർണ്ണാടകയിൽ കൂടുകയാണ്. പ്രദേശവാസികൾക്കിടയിൽ ഈ സംഭവം ഏറെ പ്രകോപനം സൃഷ്ടിച്ചു. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.

Tags: KarnatakaAMBULANCE
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies