ഇന്തോ-പസഫിക്കിന്റെ സമാധാനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന പ്രധാന ശക്തിയായി ക്വാഡ് ഉയർന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോ-പസഫിക്കിന്റെ സമാധാനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന പ്രധാന ശക്തിയായി ക്വാഡ് ഉയർന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 07:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയുടെ പുരോഗതിക്കും, വികസനത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്ന പ്രധാന ശക്തിയായി ക്വാഡ് ഉയർന്ന് വന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഡെലവെയറിലെ വിൽമിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം ആറാമത്തെ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.

” ക്വാഡ് ഉച്ചകോടിയിൽ എന്റെ സഹപ്രവർത്തകരായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ എന്നിവരോടൊപ്പം കൂടിക്കാഴ്ച നടത്തുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന സമാന ചിന്താഗതിയുള്ള രാഷ്‌ട്രങ്ങളുടെ കൂട്ടായ്മയായി ക്വാഡ് സഖ്യം ഉയർന്ന് വന്നു കഴിഞ്ഞതായും” പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ക്വാഡ് ഉച്ചകോടിയിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കിയതിലെ പുരോഗതി നേതാക്കൾ വിശകലനം ചെയ്യും.

ജോ ബൈഡനുമായി നടത്താൻ പോകുന്ന കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി ബന്ധം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ കാര്യങ്ങൾ ചർച്ച ചെയ്യാനും കൂടിക്കാഴ്ച സഹായിക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് ഇത് ശക്തിപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസിലെ ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ വ്യവസായ പ്രമുഖന്മാരുമായും നടത്താനിരിക്കുന്ന ആശയവിനിമയത്തെ കുറിച്ചും പ്രധാനമന്ത്രി പ്രതീക്ഷകൾ പങ്കുവച്ചു.

അന്താരാഷ്‌ട്ര സമൂഹത്തിന് ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള അവസരമെന്നാണ് യുഎൻ ജനറൽ അസംബ്ലിയുടെ ‘ദ സമ്മിറ്റ് ഓഫ് ദ ഫ്യൂച്ചർ’ ഉച്ചകോടിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പുറമെ യുഎൻ ജനറൽ അസംബ്ലിയേയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. എഐ, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

 

 

 

Tags: quadpm modiindo-pacific
Share
Tweet
SendShare

More News from this section

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം

വീരസൈനികർക്ക് ആജീവനാന്ത സൗജന്യ ട്രെയിൻ യാത്രയുമായി പ്രതിരോധമന്ത്രാലയം; കുടുംബാംഗങ്ങൾക്കും ആനുകൂല്യം

Latest News

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies