സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 22 മുതൽ 28 വരെയുള്ള (1200 കന്നി 6 മുതൽ കന്നി 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 22 മുതൽ 28 വരെയുള്ള (1200 കന്നി 6 മുതൽ കന്നി 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

കർമ്മമേഖലയിൽ പുതിയ വഴിത്തിരിവുകൾ വരുന്ന സമയമാണ്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പദവിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാവും. രാഷ്‌ട്രീയത്തിൽ ഇരിക്കുന്നവർക്ക് കൂടുതൽ അധികാര പ്രാപ്‍തിയുള്ള സ്ഥാനം ലഭിക്കുവാനും അതുവഴി പ്രശസ്തി ഉണ്ടാവാനും ഇട നൽകും. പ്രവർത്തന മേഖലയിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി പുതിയ വഴികൾ തുറന്നു വരും. പുതിയ ബിസിനസ്സ് സംരംഭം ആരംഭിക്കാൻ ഇരിക്കുന്നവർക്ക് നിക്ഷേപകരിൽ നിന്നും സാമ്പത്തീക സഹായം ലഭിക്കും. വളരെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും മുഖ്യ പങ്ക് വഹിക്കാനും അവസരം ലഭിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സുഹൃത്തുക്കളോടൊപ്പം സന്ദർശിക്കുവാൻ അവസരം ലഭിക്കും. യുവതീ യുവാക്കൾക്ക് നല്ല വിവാഹ ബന്ധങ്ങൾ വന്നു ചേരുവാനും സർക്കാർ ജോലിയിൽ പ്രവേശിക്കുവാനും അവസരം ഉണ്ടാവും. സ്ത്രീകൾ മൂലം മാനഹാനി, സാമ്പത്തിക ക്രമക്കേട് അത് വഴി കേസിൽപ്പെടാനും സാധ്യത ഉണ്ട്.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കം മാനസീകമായും ശാരീരികമായും ചില പ്രയാസങ്ങൾ നേരിടേണ്ടി വരും. ഏറ്റവും വേണ്ടപ്പെട്ട ആളുകളുമായി അനാവശ്യമായ വാക്കുതർക്കത്തിൽ ഏർപ്പെടാനും കേസിൽ പെടാനും ഇടവരും. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുമെങ്കിലും തിരിച്ചു നന്ദി ഇല്ലാത്ത അവസ്ഥ സംജാതമാകും. ആമാശയ സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാവുകയും ഭക്ഷണം കഴിക്കാൻ പറ്റാതെ വരികയും ചെയ്യും. സാമ്പത്തീക കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ജപ്തി നോട്ടീസ് ലഭിക്കുവാൻ ഇടയാകും. വാരം മധ്യത്തോടു കൂടി സാമ്പത്തീകമായും മാനസീകമായും ശാരീരികമായും ഉണ്ടായിരുന്ന പ്രശ്നങ്ങൾക്കു കുറവ് അനുഭവപ്പെടും. ബാങ്ക് ലോൺ, ദാമ്പത്യ സുഖം, പ്രവർത്തന വിജയം എന്നിവ ലഭിക്കും. പുതിയ പദ്ധതികൾക്ക് അപേക്ഷ സമർപ്പിച്ചവർക്ക് സർക്കാരിൽ നിന്നും അനുകൂല നടപടികൾ ഉണ്ടാവും. വാരം അവസാനം കുടുബാംഗങ്ങൾ തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറി രമ്യതയിൽ എത്തി ചേരും. വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനും പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുബാംഗങ്ങളും ഒത്തുചേരുവാനും സാധിക്കും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കം മനഃസ്വസ്ഥത കുറയുകയും രോഗാദിദുരിതങ്ങൾ അലട്ടുകയും ചെയ്യും. നമ്മൾ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾക്കു മറുപടി കൊടുക്കേണ്ട അവസ്ഥ സംജാതമാകും. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുന്ന സമയമാണ്. സാമ്പത്തീക കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ്, ഇല്ലെങ്കിൽ ചതി വരാൻ സാധ്യത ഉണ്ട് കോടതി സംബന്ധമായ കേസ് വഴക്കുകളിൽ പ്രതികൂലമായ വിധി ഉണ്ടാവും. അനാവശ്യമായി കുടുംബ ബന്ധു ജനങ്ങളുമായും അയല്പക്കക്കാരുമായും വാക്ക് തർക്കങ്ങൾക്ക് പെടാനും കേസുവഴക്കുകൾ ഉണ്ടാവാനും സാധ്യത ഉണ്ട്. രാത്രി സഞ്ചാരങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ വിഷഭയം ഉണ്ടാവാൻ സാധ്യത ഉണ്ട്. മാനസീകമായും ശാരീരികമായും സാമ്പത്തീകമായും വളരെയേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഉദര സംബന്ധമായും ആമാശയ സംബന്ധമായും പ്രശ്നങ്ങൾ ഉള്ളവർ കൃത്യ സമയത് ഡോക്ടറെ കണ്ട് പ്രതിവിധി ചെയ്തിലെങ്കിൽ രോഗം കലശലാവാൻ ഇടയുണ്ട്. വാരം അവസാനത്തോട് കൂടി തൊഴിൽ വിജയം, ധനലാഭം, ശരീര സുഖം, കീർത്തി എന്നിവ ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യം കിട്ടാൻ സാധ്യത ഉണ്ട്.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം , വാഹന ഭാഗ്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെക്കാലമായി തൊഴിൽ ഇല്ലാതെ ഇരുന്നവർക്ക് അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ബിസിനെസ്സിൽ ഇരിക്കുന്നവർക്ക് സാമ്പത്തീക പുരോഗതി ഉണ്ടാവും. ജീവിതത്തിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ചില ആത്മ ബന്ധങ്ങൾ വീണ്ടും ഒന്ന് ചേരുവാനുള്ള അവസരം ഉണ്ടാവും എന്നാൽ വാര മധ്യത്തോടു കൂടി സ്ഥിതിഗതികൾ തകിടം മറയും.നിനച്ചിരിക്കാതെ ആപത്തുകൾ വന്നുചേരും തനിക്കോ വേണ്ടപെട്ടവർക്കോ മരണമോ മരണ സമാനമായ അവസ്ഥകളോ കടന്ന് പോകേണ്ട സ്ഥിതി വിശേഷം ഉണ്ടാകുവാനോ ആശുപത്രി വാസത്തിനോ ഇടയുണ്ടാവും. ഉദര സംബന്ധമായോ ദഹന സംബന്ധമായോ പ്രശ്നങ്ങൾ ഉള്ളവർ കൃത്യമായി മരുന്ന് കഴിക്കുന്നത് ഉചിതമായിരിക്കും. വാരം അവസാനത്തോട് കൂടി ദമ്പതികൾ തമ്മിൽ പ്രശ്നം വഷളാവാൻ സാധ്യത ഉണ്ട്. ശത്രുഭയം , വ്യവഹാര പരാജയം ,മനോരോഗം , ജലഭയം എന്നിവ ഉണ്ടാകും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies