ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാൻ സുവർണാവസരം. ടിക്കറ്റ് ക്ലാർക്ക് , അക്കൗണ്ട് ക്ലാർക്ക് , ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 3,445 ഒഴിവുകളാണുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 20 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 361, ടിക്കറ്റ് ക്ലർക്ക്-2,022, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്- 980, ട്രെയിൻസ് ക്ലർക്ക്- 72 എന്നിങ്ങനെയാണ് ഒഴിവുകൾ. 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.rrbchennai.gov.in സന്ദർശിക്കുക.















