രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിനുള്ള ക്ഷണം സ്വീകരിച്ച് കമലാ ഹാരിസ്; ക്ഷണം ലഭിച്ചെങ്കിലും പ്രതികരിക്കാതെ ഡോണൾഡ് ട്രംപ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിനുള്ള ക്ഷണം സ്വീകരിച്ച് കമലാ ഹാരിസ്; ക്ഷണം ലഭിച്ചെങ്കിലും പ്രതികരിക്കാതെ ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 06:50 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മത്സരത്തിലെ എതിരാളിയുമായ ഡോണൾഡ് ട്രംപിനൊപ്പം മറ്റൊരു സംവാദത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്. സംവാദത്തിൽ പങ്കെടുക്കാൻ സിഎൻഎൻ നൽകിയ ക്ഷണമാണ് കമലാ ഹാരിസ് സ്വീകരിച്ചത്.

ഈ മാസം 10ാം തിയതിയാണ് ഇരുവരും ഒന്നിച്ചുള്ള ആദ്യസംവാദം നടന്നത്. സംവാദത്തിൽ ഇരുവരും വിജയം അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഡിബേറ്റിൽ കമല ഹാരിസ് ട്രംപിനെ തറപറ്റിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സംവാദത്തിന് പിന്നാലെ പുറത്തിറക്കിയ സിഎൻഎൻ പോൾ പ്രകാരം 54 പേർ കമലാ ഹാരിസ് വിജയിച്ചതായി അഭിപ്രായപ്പെട്ടു. 31 ശതമാനം പേർ മാത്രമാണ് ട്രംപാണ് മികച്ച സംവാദം നടത്തിയതെന്ന് അഭിപ്രായപ്പെട്ടത്.

മൂന്നാമത് ഒരു സംവാദം ഉണ്ടാകില്ലെന്നും കമലയുമായി നടത്തിയ ഡിബേറ്റിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനുമായിട്ടായിരുന്നു ട്രംപിന്റെ ആദ്യ സംവാദം. ഇതിൽ അടിപതറിയതോടെയാണ് ബൈഡൻ മത്സരരംഗത്ത് നിന്ന് ഉൾപ്പെടെ പിന്മാറിയത്. അതേസമയം മുൻ സംവാദത്തിന്റെ അതേ മാതൃകയിലായിരിക്കും വരുന്ന സംവാദം നടത്തുന്നതെന്നും, സംവാദത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ട്രംപ് സ്വീകരിക്കണമെന്നും കമലാ ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന ജെൻ ഒ മാലി പറഞ്ഞു.

എന്നാൽ വീണ്ടും സംവാദത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിനൊപ്പം മറ്റൊരു സംവാദത്തിന് തയ്യാറാണെന്ന് കമലാ ഹാരിസ് നേരത്തേയും പറഞ്ഞിരുന്നു. കമലാ ഹാരിസിന്റെ അവകാശവാദങ്ങൾക്കെതിരെ താൻ ശക്തമായ പ്രതിരോധം തീർത്തുവെന്നാണ് ട്രംപ് പറയുന്നത്. എക്കാലത്തേയും മികച്ച സംവാദമാണ് താൻ നടത്തിയതെന്നും, അതിനാൽ ഇനിയൊന്നിന്റെ കൂടി ആവശ്യമില്ലെന്നും ട്രംപ് പറയുന്നു.

 

 

 

Tags: Trumpkamala harrisFEATURED2presidential debate
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies