ആംസ്ട്രോങ് വധക്കേസിൽ അറസ്റ്റിലായ റൗഡി സീസിംഗ് രാജ പോലീസിന്റെ വെടിയേറ്റ് മരിച്ചു ; ഒരാഴ്ചക്കുള്ളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽകൊല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആംസ്ട്രോങ് വധക്കേസിൽ അറസ്റ്റിലായ റൗഡി സീസിംഗ് രാജ പോലീസിന്റെ വെടിയേറ്റ് മരിച്ചു ; ഒരാഴ്ചക്കുള്ളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽകൊല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 11:06 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ രാജ എന്നയാളെ പോലീസ് വെടിവെച്ചു കൊന്നു. റൗഡി ലിസ്റ്റിൽ പേരുള്ള സീസിങ് രാജ എന്നയാളാണ് കൊല്ലപ്പെട്ടത്. സീസിംഗ് രാജയെ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ നീലങ്ങരൈയിൽ വച്ച് പോലീസിനെ ആക്രമിച്ച് സിംഗ് രാജ രക്ഷപ്പെടാൻ ശ്രമിച്ചതായി പറയപ്പെടുന്നു.

അറസ്റ്റ് ചെയ്ത രാജയെ പോലീസ് വാഹനത്തില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും വഴി ഇയാൾ പോലീസിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് ഭാഷ്യം. ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായാണ് രാജയുമായി സംഘം ചെന്നൈയിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ഇയാൾ തോക്ക് കൈവശപ്പെടുത്തി പോലീസിന് നേരെ വെടിവെക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് പോലീസ് പ്രതിയെ വെടിവെക്കുന്നത്. രാജയുടെ വയറിലും നെഞ്ചിലും വെടിയേറ്റു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രാജക്കെതിരേ 33 കേസുകളുണ്ട്.

ആംസ്‌ട്രോങ്ങിനെ വധിച്ച കേസില്‍ പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തെ ഒന്നരമാസം മുന്‍പ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആംസ്ട്രോങ്ങ് ജൂലൈ അഞ്ചിനാണ് പെരമ്പൂരിലെ വീട്ടിൽ വെച്ച് ക്രൂരമായി വെട്ടേറ്റ് മരിച്ചത്. റാണിപ്പേട്ട് ജില്ലയിലെ പൊന്നായി സ്വദേശിയായ പൊന്നായി ബാലു (39), പരേതനായ ആർക്കാട് സുരേഷിന്റെ സഹോദരൻ, കൂട്ടാളികളായ കുന്ദ്രത്തൂർ സ്വദേശി തിരുവേങ്കടം (33) എന്നിവരുൾപ്പെടെ എട്ടുപേരെയാണ് ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തത്. സഹോദരൻ ആർക്കാട് സുരേഷിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ആംസ്‌ട്രോങ്ങിനെ കുടുക്കിയതെന്ന് പൊന്നായി ബാലു മൊഴിയിൽ പറഞ്ഞതായി പോലീസ് പറഞ്ഞു.

ഇതിന് പുറമെ വെല്ലൂർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റൗഡി നാഗേന്ദ്രനും മകൻ അശ്വത്ഥാമനും കൊലപാതകത്തിൽ പങ്കുണ്ടെന്നു ആരോപണമുണ്ട്. ഇതേവരെ വിവിധ പാർട്ടി അംഗങ്ങൾ,ഗുണ്ടകൾ, അഭിഭാഷകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നായി 27 പേർ അറസ്റ്റിലായി.

ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലെ മറ്റൊരു മുഖ്യപ്രതിയായ റൗഡി ബുദൂർ അബുവിനെ ഡൽഹിയിൽ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആംസ്‌ട്രോങ്ങിനെ കൊല്ലാൻ റൗഡി അപ്പുവിനു നാടൻ സ്‌ഫോടകവസ്തുക്കൾ നൽകിയത് ഇയാളാണെന്ന് പറയപ്പെടുന്നു.

Tags: encounterK Armstrong
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies