ICSET 2024: ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് നാളെ മുതല്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ICSET 2024: ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്‌ട്ര കോണ്‍ക്ലേവ് നാളെ മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കോണ്‍ക്ലേവ് ‘ICSET 2024’-ന് നാളെ തുടക്കമാകും. സ്‌കില്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലായാണ് നടക്കുക. ‘ദി ക്വാണ്ടം ലീപ്: എ.ഐ. ആന്‍ഡ് ബിയോന്‍ഡ്’ആണ് ഇത്തവണത്തെ പ്രധാന വിഷയം.

ഐബിഎം സോഫ്റ്റ്‌വെയർ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരുടെ പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. വിദ്യര്‍ത്ഥികള്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതികവിദ്യ വിദഗ്‌ദ്ധര്‍ തുടങ്ങിയവര്‍ക്ക് ഗുണകരമാകുന്ന കോൺക്ലേവ് പ്രയോ‌ജനപ്രദമാകുമെന്നാണ് വിലയിരുത്തൽ. നാളെ തിരുവനന്തപുരം ഹൈസിന്തിൽ ഹോട്ടലിൽ ‘അണ്‍ലോക്കിങ് ദി പവര്‍ ഓഫ് എല്‍എല്‍എം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് RAG അടിസ്ഥാന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ അവസരമുണ്ടാകും. സെപ്റ്റംബര്‍ 27-ന് കോഴിക്കോട് നടക്കുന്ന സെഷനില്‍ മെക്രോസോഫ്റ്റ് വര്‍ക്ക്‌ഷോപ്പും ഉണ്ടായിരിക്കും. നൂതന പരിഹാരങ്ങള്‍ക്ക് എ.ഐ. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘ജനറേറ്റീവ് എ.ഐ. വിത്ത് കോപൈലറ്റ് ഇന്‍ ബിംഗ്’എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാകും കാലിക്കറ്റ് ടവറില്‍ സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പ് നടക്കുക.

സെപ്റ്റംബർ 30-ന് എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയോടെ ICSET 2024-ന് തിരശീല വീഴും. ഗൂഗിള്‍ ഫോർ ഡവലപ്പേഴ്സ് – ഇന്ത്യ എഡ്യു പ്രോഗ്രാമുമായി സഹകരിച്ചുള്ള വർക്ക്ഷോപ്പാണ് കോണ്‍ക്ലേവിന്റെ സമാപന പരിപാടിയിലെ മുഖ്യ ആകർഷണം. ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ. സാങ്കേതികവിദ്യകളില്‍ ആഴത്തില്‍ കടന്നുച്ചെല്ലുന്ന പ്രോഗ്രാമില്‍ ഡെവലപ്പേഴ്‌സിന് വേണ്ടിയുള്ള ‘ജനറേറ്റീവ് എ.ഐ. വിത്ത് വെര്‍ടെക്‌സ് എ.ഐ. ജെമിനി എപിഐ’എന്ന വിഷയത്തിലുള്ള സെഷന്‍ നടക്കും. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും.

സാങ്കേതിക വിപ്ലവത്തിന്റെ മുൻനിരയിൽ കുതിക്കുന്നുമ്പോൾ എഐയുടെ പരിവർത്തന ശേഷിയെ പ്രയോജനപ്പെടുത്താനും, അതുവഴി പുതുതലമുറയെ ശാക്തീകരിക്കാനുമുള്ള ഐസിടിഎകെയുടെ പ്രതിബദ്ധതയാണ് ഈ പരിപാടിയെന്ന് സിഇഒ മുരളീധരൻ മന്നിങ്കൽ പറഞ്ഞു.

Tags: ICSET 2024
Share
Tweet
SendShare

More News from this section

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies