ഒറ്റമിനിറ്റിൽ 1,000 റൗണ്ടുകൾ; മെഷീൻ ഗണ്ണുകളുടെ മെഗാകരാർ ഇന്ത്യക്ക്; കാൺപൂർ കമ്പനിയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റമിനിറ്റിൽ 1,000 റൗണ്ടുകൾ; മെഷീൻ ഗണ്ണുകളുടെ മെഗാകരാർ ഇന്ത്യക്ക്; കാൺപൂർ കമ്പനിയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ​ഗണ്ണുകൾ (MMG) യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒറ്റ മിനിറ്റിൽ ആയിരം റൗണ്ടുകൾ വെടിവയുതിർക്കാൻ സാധിക്കുന്ന മെഷീൻ ​ഗൺ ആണിത്. യുപിയിലെ കാൺപൂരിലുള്ള സ്മോൾ ആംസ് ഫാക്ടറി (SAF) ആണ് ഇവ നിർമിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നിർമാണ യൂണിറ്റാണിത്. അടുത്ത മൂന്ന് വർഷത്തിനകം രണ്ടായിരം MMGകൾ കയറ്റുമതി ചെയ്യാനുള്ള കരാറിലാണ് കമ്പനി ഒപ്പുവച്ചിരിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ നിർണായ സ്വാധീനം ചെലുത്തുന്ന മെ​ഗാ കരാർ ആണിതെന്ന് SAF അധികൃതർ പ്രതികരിച്ചു. യൂറോപ്യൻ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ഇന്ത്യക്ക് അവസരമൊരുക്കുന്ന കരാർ, കഴിഞ്ഞ ഡിസംബറിലാണ് യൂറോപ്യൻ കമ്പനികളിൽ നിന്ന് ലഭിച്ചത്. കരാർ പ്രകാരം ഉപഭോക്താവ് ആവശ്യപ്പെട്ട പരിഷ്കരണങ്ങൾ തോക്കുകളിൽ വരുത്തിയിട്ടുണ്ട്. കരാർ ഒപ്പിട്ട രാജ്യത്തിന്റെയോ കമ്പനിയുടേയോ പേര് വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണെന്നും SAF ജനറൽ മാനേജർ സുരേന്ദ്ര പാട്ടീൽ യാദവ് പ്രതികരിച്ചു.

SAF നിർമിച്ച മെഷീൻ ​ഗണ്ണുകൾക്ക് അനവധി സവിശേഷതകളാണുള്ളത്. വാഹനങ്ങൾ, ടാങ്കുകൾ, എയർക്രാഫ്റ്റുകൾ, ബോട്ടുകൾ, കപ്പലുകൾ എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉപയോ​ഗിക്കാൻ കഴിയുന്ന മെഷീൻ ​ഗൺ ആയതിനാലാണ് യൂറോപ്യൻ ഉപഭോക്താക്കൾ ആകൃഷ്ടരായതെന്ന് കമ്പനി അറിയിച്ചു. 11 കിലോ തൂക്കമാണ് ഈ ​ഗണ്ണിനുള്ളത്. ട്രൈപോഡ് മൗണ്ടിൽ വച്ച് വെടിയുതിർക്കാം. പൂർണമായും ഓട്ടോമാറ്റിക് ആണിത്. വേണമെങ്കിൽ ബൈപോഡിൽ വച്ചും ഈ മെഷീൻ ​ഗൺ ഉപയോ​ഗിക്കാം. അടിയന്തര സാഹചര്യങ്ങളിൽ തോളിൽ വച്ചും അരയിൽ വച്ചും വെടിയുതിർക്കാൻ കഴിയും.

Tags: exportIndiaMedium Machine GunMMG
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies