ഗവേഷണ മേഖലയിൽ പുതുപുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഭാരതം; പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗവേഷണ മേഖലയിൽ പുതുപുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഭാരതം; പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ മേഖലയ്‌ക്ക് കൂടുതൽ ശക്തിപകരാൻ മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി, പൂനെ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഭൗതിക ശാസ്ത്രം, ഭൗമ ശാസ്ത്രം, പ്രപഞ്ചശാസ്ത്രം തുടങ്ങിയ മേഖലകളിൽ വിപുലമായ ഗവേഷണം നടപ്പിലാക്കാൻ ഇത്തരം നൂതന സാങ്കേതികവിദ്യകൾ സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

” ഇന്ത്യയിലെ ഗവേഷകർക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ നൽകുകയെന്ന ലക്ഷ്യത്തോടെ പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ രാജ്യത്തിന് സമർപ്പിക്കാൻ സാധിച്ചു. യുവമനസ്സുകളിൽ ശാസ്ത്രീയ ബോധം വളർത്തേണ്ടത് അനിവാര്യമാണ്. ഇതിനായി 10,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്‌കൂളുകളിൽ നിർമിച്ചു. STEM വിഷയങ്ങൾക്കായുള്ള സ്‌കോളർഷിപ്പുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ, ശാസ്ത്രജ്ഞർക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

അക്കാദമിക്, ഗവേഷകർ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന കമ്പ്യൂട്ടേഷണൽ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. രാജ്യത്തിന് ശക്തമായ സൂപ്പർകമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നതിനാണ് നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ (എൻഎസ്എം) സ്ഥാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ കമ്പ്യൂട്ടിംഗ് ശക്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യ സംരംഭമാണിത്.

ഗവേഷണ മേഖലകളെ പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സമ്പൂർണ ബജറ്റിൽ ഗവേഷണ മേഖലയ്‌ക്ക് 1 ലക്ഷം കോടി അനുവദിച്ചിരുന്നു. ചരിത്രത്തിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന നിരവധി നാഴികക്കല്ലുകളാണ് ഇന്ത്യൻ ശാസ്ത്ര സമൂഹം രാജ്യത്തിനായി സമ്മാനിച്ചത്. 2035 ഓടെ ഭാരതീയ ബഹിരാകാശ നിലയം പൂർത്തീകരിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഭാരതം. ഇതിനായി ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥ, കമ്പ്യൂട്ടേഷണൽ ഫ്‌ളൂയിഡ് ഡൈനാമിക്സ്, ബയോ ഇൻഫോർമാറ്റിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ മനസിലാക്കുന്നതിനായുള്ള ആപ്ലിക്കേഷനുകൾ സൂപ്പർ കമ്പ്യൂട്ടറുകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഉയർന്ന തലത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയും പരം രുദ്ര കമ്പ്യൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നു.

Tags: pm modiSuper ComputersParam Rudra
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies