പിതാവും പുത്രിയും ഒന്നിച്ചോ? ഹിസ്ബുള്ള തലവന്റെ മകൾ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ബെയ്‌റൂട്ടിലെ ആസ്ഥാനം തവിടുപൊടിയായെന്ന് ഇസ്രായേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിതാവും പുത്രിയും ഒന്നിച്ചോ? ഹിസ്ബുള്ള തലവന്റെ മകൾ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ബെയ്‌റൂട്ടിലെ ആസ്ഥാനം തവിടുപൊടിയായെന്ന് ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 11:57 am IST
FacebookTwitterWhatsAppTelegram

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മകൾ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി വിവരം. ഇസ്രായേലി വാർത്താ മാദ്ധ്യമമായ ചാനൽ 12  ആണ് മരണം റിപ്പോർട്ട് ചെയ്തത്. സൈനബിന്റെ മൃതദേഹം ഇസ്രായേൽ ആക്രമിച്ച കമാൻഡ് സെൻ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയെന്നും സൂചനയുണ്ട്. ഹസൻ നസറുള്ള കൊല്ലപ്പെട്ട സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് മകളുടെ മരണം ഇസ്രായേൽ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടത്

എന്നാൽ സൈനബിന്റെ മരണം സ്ഥിരീകരിക്കാൻ ഹിസ്ബുള്ളയോ ലെബനീസ് അധികൃതരോ തയ്യാറായില്ല ഹിസ്ബുള്ളയുടെ നേതൃത്വത്തിലെ സ്ത്രീ സാന്നിദ്ധ്യമാണ് സൈനബ് എന്ന് പറയപ്പെടുന്നു. 1997-ൽ സൈനബിന്റെ സഹോദരൻ ഹാദിയേയും ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്ത് വ്യോമാക്രണം നടത്തിയത്. ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പിന്റെ തലവൻ സയ്യിദ് ഹസൻ നസറുള്ള ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടങ്ങൾ ആണ് ആക്രമിക്കപ്പെട്ടത്. കുറഞ്ഞത് ആറ് കെട്ടിടങ്ങളെങ്കിലും നശിപ്പിച്ചു. ഹിസ്ബുള്ളക്കെതിരെയുള്ള പോരാട്ടത്തിൽ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്.

ദിവസങ്ങൾക്കുമുമ്പ് ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. സംഭവത്തിന് പിന്നിൽ ടെൽ അവീവ് ആണെന്ന് ആരോപിച്ച്, ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേൽ ഇതിനെതിരെ കനത്ത വ്യോമാക്രമണത്തിലൂടെയാണ് പ്രതികരിച്ചത്.

ശനിയാഴ്ച, ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ നിന്നും മാറാൻ ബെയ്റൂട്ടിലെ ദഹിയിലെ സമീപപ്രദേശങ്ങളിലെ താമസക്കാർക്ക് ഐഡിഎഫ് മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയ്‌ക്കെതിരെ  ആക്രമണം തുടരുമെന്നും പ്രതിരോധ സേന വ്യക്തമാക്കി. തങ്ങളുടെ യുദ്ധം ഹിസ്ബുള്ളയോടാണ്, ലെബനനിലെ ജനങ്ങളോടല്ലെന്നും ഇസ്രായേൽ സൈന്യം എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

Tags: FEATURED2hisbullaIsreil. Airstrike
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies