ആവശ്യങ്ങളിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല; നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ജൂനിയർ ഡോക്ടർമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആവശ്യങ്ങളിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല; നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ജൂനിയർ ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 06:59 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും പ്രതിഷേധ സമരങ്ങൾ ശക്തമാക്കാനൊരുങ്ങി ജൂനിയർ ഡോക്ടർമാർ. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് ചീഫ് സെക്രട്ടറിക്ക് 10 ദിവസം മുൻപ് കൈമാറിയതെന്നും, അതിൽ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇവർ പറയുന്നു.

ആർജി കാർ ആശുപത്രിയിലേതിന് സമാനമായ സംഭവം സാഗർ ദത്ത ആശുപത്രിയിലും സംഭവിച്ചെന്നും ഇനിയും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി ആർജി കാർ മെഡിക്കൽ കോളേജിൽ നിന്ന് ശ്യാംബസാറിലേക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ” ഒരു ആവശ്യം കേന്ദ്രീകരിച്ചാണ് ഇതുവരെ ഞങ്ങൾ സമരം ചെയ്തത്. ചീഫ് സെക്രട്ടറിയെ കണ്ടിട്ട് 10 ദിവസം കഴിഞ്ഞു. ആശുപത്രികളിലെ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായില്ല.

കോടതി അടുത്ത ദിവസം ഈ കേസ് പരിഗണിക്കുന്നുണ്ട്. അതിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. നീതി ലഭിക്കാത്ത പക്ഷം സമരം കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. രോഗികളെ കരുതിയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇതിനിടയിലും സമാനമായ സംഭവം സാഗർ ദത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായി. സുരക്ഷ ഉറപ്പാക്കാതെ ഇനിയും ഇതേപോലെ ജോലിക്ക് വരാനാകില്ല. സുപ്രീംകോടതിയിൽ വിശ്വാസമുണ്ടെന്നും” ഡോക്ടർമാർ പറയുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടാൽ അറസ്റ്റിലായതിന് പിന്നാലെ മലയ് കുമാർ ദത്തയെ പുതിയ ഓഫീസറായി നിയമിച്ചു. അഭിജിത്തിനേയും മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനേയും പ്രസിഡൻസി ജയിലിലേക്ക് മാറ്റി. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും, വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.

Tags: KolkataFEATURED2RG Kar Medical CollegeProtesting junior doctors
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies