ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ; മുന്നറിയിപ്പുമായി അമേരിക്ക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ; മുന്നറിയിപ്പുമായി അമേരിക്ക

planning imminent attack on Israel, US warns

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 09:59 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ലക്ഷ്യമിടുന്നുവെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങൾ. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരെ വേരോടെ പിഴുതെറിയുമെന്ന് ഇസ്രായേൽ പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന്റെ ഭാ​ഗമായി ഭീകരസംഘടനയുടെ പ്രധാന കേന്ദ്രങ്ങൾ കണ്ടെത്തി മിസൈലാക്രമണം നടത്തി ഹിസ്ബുള്ള തലവനെ വധിക്കുകയും ഇസ്രായേൽ ചെയ്തു. ഐഡിഎഫ് നടത്തിയ ബെയ്റൂട്ട് വ്യോമാക്രമണത്തിൽ നിരവധി മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരും കൊല്ലപ്പെട്ടു. ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇതിന് മറുപടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.

ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ കത്തിയമർന്നതോടെ ഇറാന്റെ പരമോന്നത നേതാവ് ഒളിസങ്കേതത്തിലേക്ക് മാറിയിരുന്നു. കൂടുതൽ സുരക്ഷിതമായ താവളത്തിലേക്ക് സുപ്രീംലീഡർ മാറിയത് ഇസ്രായേലിനെ ഭയന്നാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് നൽകുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇസ്രായേലിനെതിരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയേൺ ഡോമിലൂടെ ഒട്ടുമിക്ക മിസൈലുകളും നിഷ്പ്രഭമാക്കിയിരുന്നു. നിലവിൽ ഹിസ്ബുള്ള-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ വീണ്ടും നേരിട്ട് പങ്കാളിയാകുന്നതോടെ പശ്ചിമേഷ്യയിൽ സ്ഥിതി​ഗതികൾ വീണ്ടും വഷളാകുമെന്ന് ഉറപ്പാണ്.

Tags: USisraelIRANHezbollahlebanonballistic missile
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies