സ്വച്ഛ്ഭാരത്; ശുചിത്വം ജീവിതചര്യയാകണം; അമ്മയാകുന്ന ഭൂമിയെ വൃത്തിയാക്കേണ്ടത് കടമയെന്ന് സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വച്ഛ്ഭാരത്; ശുചിത്വം ജീവിതചര്യയാകണം; അമ്മയാകുന്ന ഭൂമിയെ വൃത്തിയാക്കേണ്ടത് കടമയെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: രാഷ്‌ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം എന്നതിലുപരി അർപ്പണത്തോടെയും ആദരവോടെയും ലോകജനത ആചരിക്കുന്ന ദിനമായി മാറുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് മിഷൻ തുടക്കം കുറിച്ചത് പുതിയൊരു ഭാരതത്തിലേക്കുള്ള യാത്രയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. തളിക്കുളം സ്‌നേഹതീരം ബീച്ചിൽ സ്വച്ഛ്ഭാരത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” വൃത്തിയിലൂടെ ആരോഗ്യപൂർണമായ നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിനായാണ് സ്വച്ഛ്ഭാരത് മിഷന് പ്രധാമന്ത്രി തുടക്കമിട്ടത്. ഭൂമി ദേവിയെ അമ്മയായി കണക്കാക്കി ജീവിക്കുന്നവരാണ് ലോകജനത. ആ അമ്മയുടെ ഉള്ളകം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. സ്വച്ഛ്ഭാരത് അഭിയാനിലൂടെ ഇത് കൃത്യമായി നടപ്പിലാക്കാൻ സാധിക്കുന്നുവെന്നത് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. വൃത്തി ഓരോരുത്തരുടെയും ജീവിതത്തിൽ അനിവാര്യമായ ഒന്നാണ്. ഇതിന് തുടക്കം കുറിക്കാത്തവർക്ക് ഇന്ന് അതിനുള്ള അവസരമാണ്. എക്കാലവും ശുചിത്വപൂർണമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കണം. വീടും പരിസരവും എന്നും വൃത്തിയാക്കി കാത്തുസൂക്ഷിക്കണം.”- സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് ഓടകളിലേക്കും മറ്റ് പൊതുയിടങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയാണുള്ളത്. ഇത് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് വരെ കൊണ്ടെത്തിക്കുന്നു. മഴ പെയ്യുമ്പോൾ എല്ലാ മാലിന്യങ്ങളും ഒഴുകി കടലിലേക്കും പതിക്കുന്നു. ഇതെല്ലാം ഭാവിയിൽ നമ്മുടെ തലമുറയ്‌ക്ക് ദോഷമായി ബാധിക്കുന്നതാണെന്ന ബോധം നമുക്കുണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കടലോരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കണമെന്ന പാഠമാണ് മനുഷ്യർ മനസിലാക്കേണ്ടത്. ശുചിത്വം ജീവിതത്തിന്റെ ദിനചര്യയായി മാറ്റാൻ കുട്ടികൾ മുതൽ മുതിർന്നവർ വരെ ശ്രമിക്കണമെന്നും ഇത്തരത്തിൽ ഓരോ തരിമണ്ണും സ്വർണത്തരികളായി മാറ്റിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Suresh GopitrisurSWACH BHARATH MISSION
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies