ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം; കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; പണപ്പിരിവ് നടത്തുന്നുവെന്നും ആരോപണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം; കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; പണപ്പിരിവ് നടത്തുന്നുവെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ലോറിയുടമ മനാഫ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് അർജുന്റെ കുടുംബം. അർജുനെ കാണാതായ അന്ന് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും മനുഷ്യത്വമില്ലാതെയാണ് പലരും തങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും അർജുന്റെ സ​ഹോദരി ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‌‌

അർ​ജുന് 75,000 രൂപ പ്രതിമാസം വരുമാനം കിട്ടുന്നുണ്ടെന്ന് മനാഫ് പറഞ്ഞത് തെറ്റാണ്. അയാൾ ഈ അവസ്ഥയെ ചൂഷണം ചെയ്യുന്നതായാണ് ഞങ്ങൾക്ക് തോന്നുന്നത്. മനാഫിന് ഒരുപാട് ഫണ്ട് ലഭിക്കുന്നുണ്ട്. അതൊന്നും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. വൈകാരികതയെ ചൂഷണം ചെയ്യുന്നതിൽ നിന്ന് അദ്ദേഹം പിന്മാറണം. ഇതുവരെ അർജുന് 75,000 രൂപ ശമ്പളം ലഭിച്ചിട്ടില്ലെന്നും ജിതിൻ പറഞ്ഞു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്‌ക്കും സഹോദരി അഞ്ജുവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു ജിതിന്റെ വാർത്താസമ്മേളനം.

ചില ഓൺലൈൻ മാദ്ധ്യമങ്ങൾ മോശമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അർ‌ജുൻ പോയെന്ന് കരുതി പിച്ചതെണ്ടേണ്ട അവസ്ഥ നിലവിൽ ഞങ്ങൾക്കില്ല. ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾ ഇപ്പോൾ നേരിടുന്നു. അർജുനെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ മനാഫിനെ പോലെ ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ് അവിടെ നിന്നത്. മനാഫും ഈശ്വർ മാൽപെയും മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി നാടകം കളിച്ചു.

ആദ്യമൊന്നും ഇത് ഞങ്ങൾ കാര്യമാക്കിയില്ല. പക്ഷേ, എല്ലാ പരിധികളും കഴിഞ്ഞപ്പോഴാണ് മാദ്ധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. അർജുനെ തെരയുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് മനാഫ് സ്വന്തം യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷിരൂരിൽ വച്ച് പോലും അതാണ് സംഭവിച്ചത്. തെരച്ചിൽ പുരോഗമിക്കുമ്പോഴും ഞങ്ങൾ അതിന്റെ വിഷമത്തിൽ കഴിയുമ്പോഴും യൂട്യൂബ് ചാനലിലെ വ്യൂസ് വർദ്ധിക്കുന്നതായിരുന്നു അവരുടെ ചർച്ചയെന്നും കുടുംബം ആരോപിച്ചു.

കേരളത്തിലെയും കർണാടകത്തിലെയും സർക്കാരുകളാണ് അർജുനെ കണ്ടെത്താൻ ഒരുപാട് സഹായിച്ചത്. ഡ്രെഡ്ജർ കൊണ്ടുവരാൻ നീക്കം നടത്തിയപ്പോൾ പോലും അതൊക്കെ നടക്കുമോയെന്ന് ചോദിച്ച ആളാണ് ലോറി ഉടമയായ മനാഫ്. വീട്ടിലേക്ക് വരുമ്പോൾ മനാഫിന് ഒപ്പമുളളവർ അതിന്റെ വീഡിയോകൾ ഷൂട്ട് ചെയ്ത് യൂട്യൂബ് ചാനലുകളിൽ ഇടുകയാണ്. വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളെല്ലാം തങ്ങളെ അവഹേളിക്കുന്നതാണെന്നും കുടുംബം ആരോപിച്ചു. സഹോദരങ്ങൾക്ക് വേണ്ടിയാണ് അർജുൻ പണം ചെലവഴിച്ചതെന്നാണ് ആരോപണം. മനാഫ് നൽകുന്ന ഇന്റർവ്യൂകളിൽ നിന്നാണ് ഇത്തരം പ്രചാരണങ്ങൾ പുറത്തുവരുന്നത്. എന്നാൽ ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്നും കുടുംബം പറഞ്ഞു.

ഏതൊരു വീട്ടിലും സംഭവിക്കാവുന്ന പ്രതിസന്ധിയാണിത്. അത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമേ ഞങ്ങൾക്കുളളൂ. അത് മറികടക്കാനാകും. അർജുന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. അവർക്ക് ജീവിക്കാനുളള വഴി തെളിച്ച് കൊടുത്തിട്ടുണ്ട്. ഇതിന്റെ പേരിൽ ആരും ആർക്കും ഫണ്ട് നൽകരുതെന്നും ആ പണം കുടുംബത്തിന് വേണ്ടെന്നും ജിതിൻ പറഞ്ഞു.

Tags: JITHINmanafarjun family
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies