പന്തളത്തെ നാമജപഘോഷയാത്ര വിശ്വാസികൾക്ക് നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കം; വത്സൻ തില്ലങ്കേരി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്തളത്തെ നാമജപഘോഷയാത്ര വിശ്വാസികൾക്ക് നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കം; വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 11:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹിന്ദുക്കൾക്കും വിശ്വാസികൾക്കും നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് കേരളത്തിലെ ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കമായിരുന്നു പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. വിശ്വാസ സംരക്ഷണത്തിനായി 2018 ഒക്ടോബർ രണ്ടിന് നാമജപവുമായി പതിനായിരങ്ങൾ പന്തളത്ത് തെരുവിലിറങ്ങിയതിന്റെ ആറാം വാർഷികത്തിൽ ജനം സ്‌പെഷ്യൽ ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി.

കേരളത്തിൽ സർക്കാരുകളെ നയിക്കുന്നവർക്കൊക്കെ സംഘടിത മതങ്ങളുടെ ശബ്ദത്തിന് മാത്രമേ വിലയുണ്ടായിരുന്നുളളൂ. അവരുടെ ഭീഷണിക്ക് മുൻപിൽ മാത്രമേ കീഴടങ്ങേണ്ടതുളളൂ ഹിന്ദുക്കളെ എന്തും ചെയ്യാം എന്നതായിരുന്നു ചിന്ത. പക്ഷെ അങ്ങനെയല്ലെന്ന് അവിശ്വാസികളായ മാർക്‌സിസ്റ്റ് ഭരണകൂടത്തിന് കാണിച്ചുകൊടുത്ത വലിയ പ്രക്ഷോഭമായിരുന്നു ശബരിമല വിഷയത്തിൽ നടന്നത്. അതുവരെയുണ്ടായിരുന്ന ഹിന്ദുവിന്റെ മുഖമോ ഹിന്ദുവിന്റെ പോരാട്ട വീര്യമോ അല്ലായിരുന്നു ആ നാളുകളിൽ ലോകം ദർശിച്ചതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുവാദം നൽകിയ വിധി വന്നതിന് ശേഷം സ്തംഭിച്ചുപോയ ലോകത്തിലെ സനാതന ധർമ്മ വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകിയ വലിയ ഭക്തജന മുന്നേറ്റമായിരുന്നു പന്തളത്ത്് നടന്ന നാമജപ ഘോഷയാത്ര. വീടുകളിൽ നിന്ന് ഇറങ്ങിയ പതിനായിരക്കണക്കിന് അമ്മമാർ എല്ലാ വിശ്വാസങ്ങൾക്കും ഉപരിയായ അയ്യപ്പന്റെ പേരിൽ അയ്യപ്പന്റെ ജൻമഭൂമിയിൽ ഒരുമിച്ചു കൂടി. തളർന്നുപോയ പാർത്ഥന് ഭഗവാന്റെ ഗീതോപദേശം എങ്ങനെയാണോ അതുപോലെയാണ് ആ നാമജപയാത്ര അയ്യപ്പഭക്തർക്കും പ്രചോദനമായത്.

വിശ്വാസങ്ങളെ തകർക്കാം എന്ന് കരുതിയ ഭരണകൂടത്തിന് വിശ്വാസികളുടെ ഒരുമിച്ചുളള മുന്നേറ്റത്തിന് മുൻപിൽ സുല്ലിട്ട് നിൽക്കേണ്ടി വന്നു. കേരളത്തിലെ ഹിന്ദുത്വാഭിമാനികളും അയ്യപ്പ വിശ്വാസികളും ജീവിതത്തിൽ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ദിവസങ്ങളാണത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ പകർന്ന കാലഘട്ടമായിരുന്നുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

Tags: ശബരിമലവത്സൻ തില്ലങ്കേരിനാമജപയാത്രഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ്ഹിന്ദു സമൂഹം
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies