പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ശയനസുഖം, , മനഃസന്തോഷം, ധൈര്യം, ചിന്താശേഷി, ധനനേട്ടം എന്നിവ ഉണ്ടാകും. സാഹിത്യകാരൻമ്മാർക്ക് തങ്ങളുടെ രചന പ്രസീദ്ധീകരിക്കുവാൻ അവസരം ലഭിക്കും. എന്നാൽ വാര മധ്യത്തോടു കൂടി കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉടലെടുക്കുവാനും മാനസിക പ്രശ്നങ്ങൾക്ക് വഴിവെയ്‌ക്കുകയും ചെയ്യും. എത്ര പരിശ്രമിച്ചാലും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, പല തൊഴിലുകൾ ചെയ്യേണ്ടി വരിക, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽക്ലേശം, ഭൂമി നഷ്ട്ടം, തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം, വാഹനം മൂലം ദോഷാനുഭവങ്ങൾ എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാരാന്ത്യ൦ കാര്യവിജയവും ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ ക്ലേശം വർദ്ധിക്കുക, യാത്രക്ലേശം, പല പല തൊഴിലുകൾ ചെയ്യെണ്ടതായി വരിക, സ്ഥാന നഷ്ടം, പക്ഷി മൃഗാദികൾ മൂലമോ വാഹനം മൂലമോ അപകടം, അപവാദം കേൾക്കേണ്ടിവരിക, ശരീര തളർച്ച, രോഗാദിദുരിതങ്ങൾ അലട്ടുക, നേത്ര രോഗം എന്നിവ ഉണ്ടാകും. വാരം മധ്യത്തിൽ ശത്രുഹാനി, വ്യപഹാര വിജയം, മനഃസന്തോഷം, തൊഴിൽ വിജയം, ഭക്ഷണസുഖം, ധനലാഭം എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാരം അവസാനത്തോട് കൂടി കുടുംബ ബന്ധുജങ്ങളുമായി അഭിപ്രായ വ്യത്യാസം, മനോദുഃഖ൦, മനോരോഗങ്ങൾ , ഉറക്കക്കുറവ്, ധനക്ലേശം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
രോഗാദി ദുരിതങ്ങൾക്ക് ശമനം – അതായത് രോഗങ്ങൾ മാറും, ഭാഗ്യാനുഭവങ്ങൾ, തൊഴിൽ വിജയം, ശത്രുഹാനി, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയി തീരുക എന്നിവക്കു സാധ്യത. ലോട്ടറി, ചിട്ടി എന്നിവ നറുക്ക് വീഴുക, കുടുംബ സ്വത്ത് കിട്ടാൻ യോഗം എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാര മധ്യത്തിൽ കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽ ക്ലേശം ചിലർക്ക് അപമാനം കേൾക്കേണ്ടിവരും, നേത്രരോഗങ്ങൾ എന്നിവക്ക് സാധ്യത. വാരം അവസാനത്തോട് കൂടി വാഹന ഭാഗ്യം, ഭക്ഷണ സുഖം, ഈശ്വര വിശ്വാസം വർദ്ധിക്കുക, പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം എന്നിവയ്‌ക്ക് അവസരം ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രോഗങ്ങൾ എല്ലാം മാറി സുഖകരമായ ജീവിതത്തിലേക്ക് തിരിച്ചു വരിക, വിശിഷ്ട വ്യക്തികളെ പരിചയപെടുവാനും അവരോടോപ്പം സമയം ചെലവഴിക്കുവാനും അവസരം ലഭിക്കും. എന്നാൽ വാര മധ്യത്തോടു കൂടി വീണ്ടും അസുഖങ്ങൾ അലട്ടും. തൊഴിൽ ക്ലേശം, വിവാഹതടസ്സം-ഭാര്യാ- ബന്ധു ജനങ്ങൾ മൂലം എന്നിവർ മൂലം ദോഷാനുഭവങ്ങൾ എന്നിവ വരാൻ സാധ്യത. വാരം അവസാനം സമ്മാനങ്ങൾ, അവാർഡുകൾ ലഭിക്കുക, ഭക്ഷണ സുഖം, സഹോദര ഗുണം, എന്ത് കാര്യങ്ങളിലും ധൈര്യത്തോടെ ഇറങ്ങിപ്പുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യുക, പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കുക, വാഹനഭാഗ്യം, ധനലാഭം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















