മതഭീകരവാ​ദം അവിടെ മതി; വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിൻ്റെ എക്സിന് ഇന്ത്യ വിലക്കേർപ്പെടുത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതഭീകരവാ​ദം അവിടെ മതി; വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിന്റെ എക്സിന് ഇന്ത്യ വിലക്കേർപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 05:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിന്റെ ‘എക്സിന് അക്കൗണ്ടിന് ഇന്ത്യ വിലക്കേർപ്പെടുത്തി. പാകിസ്താൻ സാക്കീറിന് ആദരിച്ച രീതിയെ വിദേശകാര്യ മന്ത്രാലയം അപലപിച്ച് മണിക്കൂറുകൾക്കകമാണ് നീക്കം.

ഒരു ഇന്ത്യൻ പിടികിട്ടാപ്പുള്ളിക്ക് പാകിസ്തനിൽ ഊഷ്മള സ്വീകരണം ലഭിച്ചതിൽ അതിശയമില്ലെന്ന്  വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.  ഇത് നിരാശാജനകവും അപലപനീയവുമാണ്, അതേ സമയം ഇന്ത്യയ്‌ക്ക് ഇതിൽ ആശ്ചര്യം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാകിസ്താനിലേക്ക് യാത്ര ചെയ്തത് ഏത് പാസ്പോര്‍ട്ട് ഉപയോഗിച്ചാണെന്ന് അറിയില്ലെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി.

ഒരു മാസത്തെ സന്ദർശനത്തിനായി സർക്കാരിന്റെ ക്ഷണപ്രകാരം ചൊവ്വാഴ്ചയാണ് സാക്കീര്ർ പാകിസ്താനിൽ എത്തിയത്.  നായിക്കിന് ചുവന്ന പരവതാനി വിരിച്ചാണ് പാകിസ്താൻ സ്വീകരിച്ചത് പിന്നാലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഒരു മാസത്തെ സന്ദർശന വേളയിൽ, ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ സാക്കീർ മതപ്രസംഗങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുമെന്ന് പാക് പത്രമായ ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന പ്രതിയാണ് സാക്കിർ നായിക്ക്. 2016ൽ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ചതിന് പിന്നാലെയാണ് സക്കീർ നായിക്ക് ഇന്ത്യ വിട്ടത്. ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്ന കേസും സക്കീർ നായിക്കിന്റെ പേരിൽ നിലനിൽക്കുന്നുണ്ട്.

2017 മുതൽ സാക്കീർ മലേഷ്യയിലാണ് കഴിയുന്നത്. 2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും സാക്കീർ നായിക്കിനെ വിലക്കിയിരുന്നു. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ സാക്കീർ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനമുണ്ട്. സാക്കിർ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ ഇതുവരെ വഴങ്ങിയിട്ടില്ല.

Tags: x accountSakker naik
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies