"മതപണ്ഡിതൻ ഹജ്ജിന് പോയപ്പോൾ സ്വർണം കടത്തി"; 'മലപ്പുറം പ്രേമികളെ' വീണ്ടും ചൊടിപ്പിച്ച് കെ.ടി ജലീൽ; ബഷീർ ഫൈസിയുടെ പ്രഭാഷണ ശകലവും പങ്കുവച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മതപണ്ഡിതൻ ഹജ്ജിന് പോയപ്പോൾ സ്വർണം കടത്തി”; ‘മലപ്പുറം പ്രേമികളെ’ വീണ്ടും ചൊടിപ്പിച്ച് കെ.ടി ജലീൽ; ബഷീർ ഫൈസിയുടെ പ്രഭാഷണ ശകലവും പങ്കുവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 04:21 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിവച്ച മലപ്പുറം വിവാ​ദം, ഹിന്ദു ദിനപത്രത്തിലൂടെ കത്തിപ്പടർന്ന് ഒടുവിൽ കെ.ടി ജലീലിൽ എത്തി നിൽക്കുകയാണ്. തന്റെ നിലപാടിൽ നിന്നും അഭിപ്രായത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഇടതുസ്വതന്ത്രനായ ജലീൽ എംഎൽഎ. സ്വർണക്കടത്ത് നടത്തുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണെന്ന പ്രസ്താവനയെ ലീ​ഗും കോൺ​ഗ്രസും തെറ്റായി ചിത്രീകരിക്കുകയാണെന്ന് ജലീൽ കുറ്റപ്പെടുത്തി.

ലീ​ഗുമായി സഹകരിക്കുന്ന മതപണ്ഡിതരടക്കം സ്വർണം കടത്തിയിട്ടുണ്ടെന്നും ജലീൽ വെളിപ്പെടുത്തി. പുസ്തകത്തിന്റെ ചട്ടയിൽ സ്വർണം കടത്തുകയും കസ്റ്റംസ് അത് പിടികൂടുകയും ചെയ്തു. തുടർന്ന് ആഴ്ചകളോളം ജയിലിൽ കിടന്ന മതപണ്ഡിതന്റെ വിശദാംശങ്ങൾ തന്റെ പക്കലുണ്ടെന്നും ജലീൽ പറയുന്നു.

തുറന്നുപറച്ചിൽ സാധൂകരിക്കാൻ ഒരു വീഡിയോയും ഫെയ്സ്ബുക്ക് പേജിൽ ജലീൽ പങ്കുവച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ബഷീർ ഫൈസിയുടെ പ്രഭാഷണത്തിന്റെ ശകലങ്ങളാണ് ജലീൽ പങ്കുവച്ചത്. സ്വർണക്കടത്തിൽ പങ്കാളികളാകരുതെന്നും സ്വർണം കടത്തുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുസ്ലീങ്ങൾ തിരിച്ചറിയണമെന്നുമാണ് വീഡിയോയിൽ ബഷീർ ഫൈസി പറയുന്നത്. മതപണ്ഡിതൻ പറഞ്ഞത് തന്നെയാണ് താനും ആവർത്തിച്ചതെന്ന് കെ.ടി ജലീൽ ചൂണ്ടിക്കാട്ടി.

കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടിയിലാകുന്നവരിൽ അധികവും മുസ്ലീങ്ങളാണെന്നായിരുന്നു ജലീലിന്റെ തുറന്നുപറച്ചിൽ. ഈ വിഷയത്തെ അഭിമുഖീകരിക്കാതെ മുസ്ലിം സമുദായത്തിൽ എന്ത് പുരോഗതി നടത്താനാണ് “മലപ്പുറം പ്രേമികൾ” ഉദ്ദേശിക്കുന്നതെന്നും ജലീൽ ചോദിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മുസ്ലീങ്ങൾ ചിന്തിക്കുന്നത് “ഇതൊന്നും മതവിരുദ്ധമല്ല” എന്നാണെന്നും അവരെ ബോധവത്കരിക്കണമെന്ന് പറഞ്ഞാൽ “ഇസ്ലാമോഫോബിക്ക്” ആവുന്നതെങ്ങനെയെന്നും ജലീൽ ചോദിച്ചു.

എന്നാൽ ജലീലിന്റെ ‘മലപ്പുറം-മുസ്ലീം’ വിമർശനം രണ്ട് തരത്തിലുള്ള ആക്ഷേപങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഒരു സമുദായത്തെയും ഒരു ജില്ലയേയും ജലീൽ അധിക്ഷേപിക്കുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ അത് ചെയ്യുന്നവരെ ബോധവത്കരിക്കാൻ, സ്വർണക്കടത്ത് രാജ്യത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടതിന് പകരം മതനിന്ദയാണെന്നതിനാൽ ചെയ്യരുതെന്ന് ബോധവത്കരിക്കുന്നതിലെ ഔചിത്യമാണ് ചിലർ ചോദ്യം ചെയ്യുന്നത്.

Tags: Malappuramkt jaleelMuslim League
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies