ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; ശക്തമായ നയതന്ത്രബന്ധം തുടരുമെന്ന് മുഹമ്മദ് മുയിസു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; ശക്തമായ നയതന്ത്രബന്ധം തുടരുമെന്ന് മുഹമ്മദ് മുയിസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 07:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് മുയിസുവിന്റെ പ്രതികരണം. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് ആവർത്തിച്ച മുയിസു, പരസ്പര ബഹുമാനത്തിലാണ് ബന്ധങ്ങൾ ഉയർത്തുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥിരത ഉറപ്പാക്കുമെന്നും, ഇന്ത്യയുമായി ശക്തമായ നയതന്ത്രബന്ധം തുടരുമെന്നും മുയിസു വ്യക്തമാക്കി.

” ഇന്ത്യയുമായി ദീർഘകാലമായുള്ള ബന്ധമാണ് മാലദ്വീപിനുള്ളത്. ഇതിന് എല്ലായ്‌പ്പോഴും മുൻഗണന കൊടുക്കുന്നത് തുടരും. മറ്റ് രാഷ്‌ട്രങ്ങളുമായുള്ള ഞങ്ങളുടെ ഇടപെടലുകൾ ഒരു രീതിയിലും ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി നടത്തിയിട്ടുള്ളത്. പരസ്പരം പ്രയോജനകരമായ രീതിയിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഈ യാത്രയിലൂടെ ഉറപ്പാക്കും.

എന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ഈ ക്ഷണത്തിന് പ്രസിഡന്റ് ദ്രൗപദി മുർമുവിനും ഇവിടുത്തെ സർക്കാരിനും നന്ദി അറിയിക്കുകയാണ്. ഈ വർഷം ജൂണിൽ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമെന്നത് ഒരു മരത്തിന്റെ വേരുകൾ പോലെ കൂടിച്ചേർന്ന് കിടക്കുന്നതാണ്. വളരെ നാളുകളായി ഈ സന്ദർശനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാലദ്വീപ്-ഇന്ത്യ ബന്ധം എല്ലാക്കാലത്തും ശക്തമായി തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. ഈ സന്ദർശനം അതിനെ കൂടുതൽ ശക്തിപ്പെടുത്തും.

മാലദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര വികസന പങ്കാളികളിൽ ഒരാളാണ് ഇന്ത്യ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരമുള്ള മുൻഗണനകളെ കുറിച്ചും ആശങ്കകളെ കുറിച്ചുമെല്ലാം നന്നായി മനസിലാക്കിയിട്ടുണ്ട്. അടുത്ത് കാലത്ത് സംഭവിച്ച ചില മാറ്റങ്ങൾ പ്രാദേശിക മുൻഗണനകളും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയും ഇവിടുത്തെ ജനങ്ങളും ഇത് മനസിലാക്കുമെന്നാണ് ഞാൻ കരുതുന്നത്.

ഇന്ത്യയുമായി നിലവിൽ ശക്തമായ ബന്ധം ഞങ്ങൾക്കുണ്ട്. അതിൽ സന്തോഷമുണ്ട്. കാരണം ഇത് കൂടുതൽ ശക്തിപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ മാലദ്വീപ് സന്ദർശന വേളയിൽ പ്രഖ്യാപിച്ച പദ്ധതികൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതാണ്. പരസ്പരമുള്ള ബഹുമാനത്തിൽ അധിഷ്ഠിതമായ ബന്ധമാണിത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സുരക്ഷയെ തകർക്കുന്ന ഒന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. മാലദ്വീപിന്റെ വികസനത്തിന് ഇന്ത്യക്കാർ വലിയ സംഭാവനകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ മാലദ്വീപ് സ്വാഗതം ചെയ്യുകയാണെന്നും” മുഹമ്മദ് മുയിസു പറഞ്ഞു.

Tags: Chinapm narendra modiFEATURED2President Mohamed MuizzuIndia-Maldives tiessecurity of India
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies