വിവാദ ഇസ്ലാമിക മതപ്രഭാഷകനായ സാക്കിർ നായിക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്താനിലാണ്. വിവിധ പാക് നഗരങ്ങളിൽ നടന്ന് പ്രസംഗിക്കുകയാണ് അദ്ദേഹം. ഇതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറാവുകയും ചെയ്തിരുന്നു. പ്രസംഗം കേൾക്കാൻ വന്നിരിക്കുന്നവർ മതത്തെക്കുറിച്ചും സമുദായത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ചോദ്യമുന്നയിക്കുമ്പോൾ അതിനൊന്നും മറുപടി നൽകാതെ ഒളിച്ചോടുന്ന സാക്കിർ നായിക്കിനെയും ജനം കണ്ടു. ഇതിന്റെ വീഡിയോകൾക്ക് താഴെ പാകിസ്താനികൾ പോസ്റ്റ് ചെയ്യുന്ന കമന്റുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആരാണ് ഇയാളെ ക്ഷണിച്ചുവരുത്തിയത്, ഇതുപോലെ അക്ഷരാഭ്യാസമില്ലാത്തവരെ ഇനിയിങ്ങോട്ട് ക്ഷണിച്ച് വരുത്തരുത്.
എന്തുകൊണ്ടാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇയാളെ വിലക്കിയതെന്ന് ഇപ്പോൾ പാകിസ്താനികൾക്ക് മനസിലായി.
സാക്കിർ നായിക് പാകിസ്താനിൽ വന്നില്ലായിരുന്നെങ്കിൽ അയാളെയും അയാളുടെ പീസ് ടിവി ചാനലിനെയും ഇന്ത്യ വിലക്കിയതിന് എന്താണെന്ന് നമുക്ക് മനസിലാകുമായിരുന്നില്ല. ഇന്ത്യയെ ഇസ്ലാമോഫോബിക് രാജ്യമായി ലേബൽ ചെയ്യാനാണ് എപ്പോഴും നാം ശ്രമിക്കുന്നത്. ഓരോ വിഷയങ്ങളിലും ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും മനസിലാക്കാൻ നാം ശ്രമിക്കാറില്ല.
സാക്കിർ നായിക്ക് പ്രഭാഷണം നടത്തുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ഇത്തരത്തിലുള്ള കുറിപ്പുകളാണ് പാകിസ്താനികൾ എക്സിൽ പങ്കുവയ്‌ക്കുന്നത്.
If Zakir Naik had not visited Pakistan, how would we have realized that India 🇮🇳 was right to ban both his entry & his Peace TV channel? 🤔
We are always quick to label India as Islamophobic without taking the time to understand/consider India’s perspective on their matters. pic.twitter.com/g2lNnGJXoF
— Hafsa Akram🇵🇰 (@Hafsa_RG) October 7, 2024