ജിലേബിക്കെന്താ ഇവിടെ കാര്യം? രാഹുലിന്റെ ജിലേബി പ്രേമവും ഹരിയാനയിലെ തോൽവിയും തമ്മിലെന്ത് ബന്ധം? സം​ഗതി ഇതാണ്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിലേബിക്കെന്താ ഇവിടെ കാര്യം? രാഹുലിന്റെ ജിലേബി പ്രേമവും ഹരിയാനയിലെ തോൽവിയും തമ്മിലെന്ത് ബന്ധം? സം​ഗതി ഇതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 08:02 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ ജിലേബി തരം​ഗമാണ്. രാഹുലും ജിലേബിയുമാണ് വിഷയം. ഹരിയാനയിലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് തോറ്റതിന് ജിലേബിയുടെ പേരിൽ രാഹുലിനെ ട്രോളുന്നത് എന്തിനാണെന്ന കൺഫ്യൂഷനിലാണ് ചിലർ. ജിലേബിയും രാഹുലും തമ്മിൽ എന്താണ് ബന്ധമെന്ന ചോ​ദ്യവും ഉയരുന്നുണ്ട്. ഹരിയാനയിൽ തോറ്റതിന് ജിലേബി ട്രെൻഡിംഗായത് എന്തിനെന്ന് നോക്കാം..

മധുരമുള്ള മാവ് ചുരുളിപോലെ എണ്ണയിലേക്ക് ഒഴിച്ച് വറുത്ത് കോരിയെടുത്ത് സിറപ്പിൽ കുതിർത്ത് നൽകുന്ന ഒരുതരം സ്ട്രീറ്റ് ഫുഡാണ് ജിലേബി. ഉത്തരേന്ത്യയിലെ തെരുവോരങ്ങളിലെ സ്ഥിരം കാഴ്ച. ഫ്രഷായി കഴിക്കേണ്ട ഒരു മധുരപലഹാരം കൂടിയാണിത്. ഇങ്ങനെയുള്ള ജിലേബിയെ ഹരിയാനാ-രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴച്ചിട്ടത് സാക്ഷാൽ രാഹുൽ തന്നെയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടിക്കിടെയാണ് രാഹുലിന് കോൺ​ഗ്രസ് നേതാവ് ദീപീന്ദർ സിം​ഗ് ഹൂഡ ജിലേബി സമ്മാനിച്ചത്. 54 വർഷത്തിനിടെ താൻ കഴിച്ച ഏറ്റവും നല്ല ജിലേബി ഇതാണെന്നായിരുന്നു രാഹുലിന്റെ മറുപടി. അവിടം കൊണ്ട് തീർന്നില്ല. ഈ ജിലേബി എല്ലാവരിലേക്കും എത്തേണ്ടതുണ്ടെന്ന് രാഹുൽ പ്രഖ്യാപിച്ചു. അതിനായി വ്യാവസായിക രീതിയിൽ ഫാക്ടറിയിൽ ഈ ജിലേബി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്ന് കൂടി രാഹുൽ ആവശ്യപ്പെട്ടു. ഹരിയാനയിലെ ഗൊഹനയിൽ സ്ഥിതിചെയ്യുന്ന ജനപ്രിയ സ്ഥാപനമായ ​ലാല മഥുറാം ഹൽവായിൽ തയ്യാറാക്കിയ ജിലേബിയായിരുന്നു രാഹുലിന്റെ വമ്പൻ പ്രഖ്യാപനത്തിന് പാത്രമായത്.

ജിലേബിയോടുള്ള പ്രേമം രാഹുൽ വീണ്ടും തുടർന്നു. “കാറിൽ വച്ചാണ് ജിലേബി കഴിച്ചത്, അപ്പോൾ തന്നെ ഞാനെന്റ് സഹോദരി പ്രിയങ്കയ്‌ക്ക് മെസേജ് അയച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് ജിലേബി ഞാൻ കഴിച്ച കാര്യം അവളോട് പറഞ്ഞു. നിനക്കും ഈ ജിലേബി ഞാൻ കൊണ്ടുതരുന്നുണ്ട്. “- രാഹുൽ പറഞ്ഞുനിർത്തി. ​ഗൊഹനയിലെ ജിലേബി ഇന്ത്യയുടെ ഓരോ കോണിലേക്കും ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്കും എത്തിക്കണമെന്ന് ഹരിയാനയിലെ കോൺ​ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടതായും രാഹുൽ കൂട്ടിച്ചേർത്തു.

രുചികരമായ ആഹാരം വിളമ്പിയാൽ മനുഷ്യരുടെ മനസിലേക്കുള്ള വഴി തെളിയുമെന്ന് പറയുന്നതുപോലെ ​ഗൊഹനയിലെ ജിലേബി വഴി ഹരിയാനയുടെ ഹൃദയം കവരാനുള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു കോൺ​ഗ്രസ് നേതാവ് നടത്തിയത്. ജിലേബി പ്രേമത്തെക്കുറിച്ച് ഒരുപേജ് കവിയാതെ ഉപന്യസിച്ചതിന് പിന്നാലെ മനോഹരമായ മറ്റൊരു വാ​ഗ്ദാനവും രാഹുൽ നടത്തി.

മഥുറാമിന്റെ ജിലേബി രാജ്യാതിർത്തിയും കടന്ന് വിദേശത്തേക്ക് എത്തുകയാണെങ്കിൽ അവരുടെ ചെറിയ ഷോപ്പ് ഒരു ഫാക്ടറിയായി മാറും. ആയിരക്കണക്കിനാളുകൾക്ക് ജോലി കിട്ടും. – ഇതായിരുന്നു രാഹുലിന്റെ അടുത്ത പ്രഖ്യാപനം. ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മൂന്ന് ദിവസം മുൻപ് വരെ ജിലേബിക്കാര്യം രാഹുൽ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

‘ജിലേബി പ്രണയക്കഥ’ കണ്ടുകൊണ്ടിരിക്കുന്ന ബിജെപി നേതാക്കളാകട്ടെ വിഷയത്തെ വേണ്ടപോലെ ചർച്ചയാക്കി. ജിലേബിക്കായി ഫാക്ടറികൾ നിലനിൽക്കുന്നില്ലെന്ന് രാഹുലിനെ ഓർമിപ്പിച്ചു. ജിലേബി കഴിക്കുന്ന ഫോട്ടോ ഷൂട്ട് പങ്കുവച്ചതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. ആരാണ് പണിയെടുക്കുന്നതെന്നും ആരാണ് ഷോ ഇറക്കുന്നതെന്നും ഹരിയാനയിലെ ജനങ്ങൾക്ക് നല്ലപോലെ അറിയാമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനും പ്രതികരിച്ചു. ഒടുവിൽ റിസൾട്ട് വന്നപ്പോഴോ അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങാനായിരുന്നു രാഹുലിന്റെ യോ​ഗം. കഴിച്ച ജിലേബികളും പുകഴ്‌ത്തിയ പ്രസ്താവനകളും ബാക്കി. ജിലേബി വഴി ഹരിയാനയുടെ ഭരണം പിടിക്കാമെന്ന തന്ത്രം പാളിയതോടെ രാഹുലിനെ വീണ്ടും പഞ്ഞിക്കിടുകയാണ് സോഷ്യൽമീഡിയ.

Tags: CongressRahul GandhiPREMIUMharyanajalebi
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies