കുരുക്ഷേത്ര യുദ്ധത്തിന്റെ പരിസമാപ്തിയല്ല; ഒരു പുതിയ യുദ്ധത്തിന്റെ തുടക്കമാണ് ഭാരതത്തിൽ കുറിക്കപ്പെട്ടതെന്ന് സുരേഷ് ഗോപി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുരുക്ഷേത്ര യുദ്ധത്തിന്റെ പരിസമാപ്തിയല്ല; ഒരു പുതിയ യുദ്ധത്തിന്റെ തുടക്കമാണ് ഭാരതത്തിൽ കുറിക്കപ്പെട്ടതെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 12:18 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കുരുക്ഷേത്ര യുദ്ധത്തിന്റെ പരിസമാപ്തിയല്ല, ഒരു പുതിയ വലിയ യുദ്ധത്തിന്റെ തുടക്കമാണ് ഭാരതത്തിൽ കുറിക്കപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആരെയും തോൽപിച്ചതല്ല, ഇന്ത്യയിലെ ജനങ്ങൾക്ക് ഇനിയും ജയിക്കാൻ സാധിക്കും എന്നതിന്റെ തെളിവെടുപ്പാണ്, അതിനുള്ള വിളംബരമാണ് നടന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലം ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രത്തിലെ മഹാനവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനത തകരില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും ക്ഷേത്ര ദർശനങ്ങളും പങ്കുവെച്ച കേന്ദ്രമന്ത്രി വീണ്ടും ലക്ഷ്മിനടയിലെ നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷവും അറിയിച്ചു.

ചടങ്ങിൽ നവരാത്രി മഹോത്സവ കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാവാണി പുരസ്‌കാരം പ്രശസ്ത കർണ്ണാടക സംഗീതജ്ഞയും എറണാകുളം മഹാരാജ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എൻ.ജെ. നന്ദിനിയും വിജയദശമി പുരസ്‌കാരം കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്ര സംരക്ഷണ പൗരസമിതിയും കേന്ദ്രമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

രാഷ്‌ട്രപതി പുരസ്‌കാരം നേടിയ ദിവ്യാംഗനായ കലാപ്രതിഭ രാകേഷ് രജനികാന്ത്, കൊല്ലം ബ്രാഹ്‌മണ സമാജം, ക്ഷേത്രകലാപീഠം അച്ഛൻകോവിൽ സുധീഷ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞത്തിന്റെ വിളംബരവും കേന്ദ്രമന്ത്രി നിർവഹിച്ചു. ക്ഷേത്രം ജനറൽ കൺവീനർ എം ആർ സ്‌കന്ദൻ അധ്യക്ഷനായ ചടങ്ങിൽ നവരാത്രി മഹോത്സവ കമ്മിറ്റി ഭാരവാഹി കെ വി സെന്തിൽ കുമാർ, കെ സുരേഷ്, കൗൺസിലർമാരായ സോമരാജൻ, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.

Tags: കേന്ദ്രമന്ത്രി സുരേഷ് ഗോപികൊല്ലം ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രംഡോ. എൻ.ജെ. നന്ദിനിവിദ്യാവാണി പുരസ്‌കാരം
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies