"ഇന്ത്യക്ക് അവളുടെ പ്രിയപുത്രനെ നഷ്ടമായി, രത്തൻ.. നിങ്ങൾ എന്നും എന്റെ ഹൃദയത്തിലുണ്ടാകും": വികാരഭരിതനായി മുകേഷ് അംബാനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യക്ക് അവളുടെ പ്രിയപുത്രനെ നഷ്ടമായി, രത്തൻ.. നിങ്ങൾ എന്നും എന്റെ ഹൃദയത്തിലുണ്ടാകും”: വികാരഭരിതനായി മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 02:41 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരന് യാത്രാമൊഴി നൽകുകയാണ് ഭാരതം. രാജ്യത്തിന്റെ സർവകോണിൽ നിന്നും അനുശോചന സന്ദേശങ്ങൾ ഒഴുകുകയാണ്. രാഷ്‌ട്രീയ പ്രമുഖർ മുതൽ സെലിബ്രിറ്റികളും വ്യവസായികളും വരെ രത്തൻ ടാറ്റയെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവച്ചു. ഭാരതത്തിന് രത്തൻ ടാറ്റ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയാണ് ഓരോ പൗരനും. തീർത്തും വികാരനിർഭരമായ കുറിപ്പാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി പങ്കുവച്ചിരിക്കുന്നത്. തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച, പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട വേദന അദ്ദേഹം എക്സിൽ കുറിച്ചതിങ്ങനെ..

“ഇന്ത്യക്ക് തീരാദുഃഖം സമ്മാനിച്ച ദിവസമാണിന്ന്.. രത്തൻ ടാറ്റയുടെ വിയോഗം വലിയൊരു നഷ്ടമാണ്. കേവലം ടാറ്റ ഗ്രൂപ്പിന് മാത്രമുണ്ടാകുന്ന നഷ്ടമല്ല, ഓരോ ഇന്ത്യക്കാരന്റെയും നഷ്ടം..

വ്യക്തിപരമായി പറയുകയാണെങ്കിൽ രത്തൻ ടാറ്റയുടെ വേർപാട് എനിക്കുണ്ടാക്കിയ ദുഃഖം, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന് തുല്യമാണ്.. അദ്ദേഹവുമായി ഓരോ തവണ ഇടപഴകിയപ്പോഴും അദ്ദേഹത്തിന്റെ മാനുഷിക മൂല്യങ്ങൾ എന്നിൽ പ്രചോദനവും ഉന്മേഷവും നിറച്ചിരുന്നു. 

സമൂഹത്തിന്റെ നന്മയ്‌ക്കായി പരിശ്രമിച്ച ദീർഘവീക്ഷണമുള്ള വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതോടെ ഇന്ത്യക്ക് അവളുടെ ഏറ്റവും പ്രഗത്ഭനായ, ദയാലുവായ മകനെയാണ് നഷ്ടമായിരിക്കുന്നത്.. കാരണം അദ്ദേഹം ഇന്ത്യയെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വ്യക്തിയാണ്.. ലോകത്തിലെ ഏറ്റവും മികച്ചതിനെ ഭാരതത്തിലേക്ക് എത്തിച്ച മനുഷ്യനാണ്..

അദ്ദേഹം ടാറ്റ കുടുംബത്തെ സ്ഥാപനവത്കരിച്ചു.. 1991-ൽ ചെയർമാനായി ചുമതലയേറ്റ ശേഷം ടാറ്റ ഗ്രൂപ്പിനെ അന്താരാഷ്‌ട്ര സംരംഭമായി വളർത്തിയെടുക്കുന്നതിൽ സമാനതകളില്ലാത്ത പ്രാധാന്യം വഹിച്ചു. 

റിലയൻസിനും നിതയ്‌ക്കും അബാനി കുടുംബത്തിനും വേണ്ടി ടാറ്റ കുടുംബത്തിലെ ഓരോരുത്തർക്കും ടാറ്റ ഗ്രൂപ്പിന് മുഴുവനുമായി ഞാൻ അനുശോചനം അറിയിക്കുകയാണ്..

രത്തൻ.. നിങ്ങൾ എന്നും എന്റെ ഹൃദയത്തിലുണ്ടാകും.. ഓംശാന്തി..”

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നതിനിടെ രാത്രി 11.30-ടെയായിരുന്നു രത്തൻ ടാറ്റയുടെ മരണം. ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് 21 വർഷം സേവനമനുഷ്ഠിച്ച രത്തൻ ടാറ്റ രാജ്യത്തിന് നൽകിയ നിസ്തുലമായ സേവനങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ ഓരോ ഭാരതീയരും..

Tags: Reliancemukesh ambaniratan tataFEATURED2
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies