ഇനി എല്ലാ സ്മാർട്ട്‌ഫോണുകളും 'MADE IN INDIA'; ഇറക്കുമതി നിഷ്പ്രഭമാകും, ആഭ്യന്തര ഉത്പാ​ദനം കുതിക്കും; പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഭാരതം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി എല്ലാ സ്മാർട്ട്‌ഫോണുകളും ‘MADE IN INDIA’; ഇറക്കുമതി നിഷ്പ്രഭമാകും, ആഭ്യന്തര ഉത്പാ​ദനം കുതിക്കും; പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 11:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്. പ്രീമിയം ഹാൻഡ്സെറ്റുകൾ ഉൾപ്പടെയുള്ള പ്രാ​ദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതിയിൽ വൻ കുറവാണ് ഉണ്ടാകുക. അടുത്തിടെ ആപ്പിൾ ഐഫോൺ പ്രോ, പ്രോ മാക്സ് മോഡലുകളുടെ നിർമ്മാണം ആരംഭിച്ചിരുന്നു. ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾ രാജ്യത്ത് നിർമിക്കുന്നുണ്ട്. ഇതോടെ ആഭ്യന്തര ഉത്പാ​ദനത്തിൽ വൻ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയാണ് ബഹുരാഷ്‌ട്ര കമ്പനികളെ വരെ വൻ നിക്ഷേപങ്ങൾക്കും ആഭ്യന്തര ഉത്പാദനത്തിനും പ്രോത്സാഹിപ്പിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച സ്മാർട്ട്‌ഫോണുകളിൽ മൂന്ന് ശതമാനത്തോളം ഇറക്കുമതി ചെയ്തവയായിരുന്നു. ഐഫോണുകളുടെ പ്രോ മോഡലുകളും ഗൂഗിളിന്റെ പിക്സൽ ഫോണുകളുമായിരുന്നു ഇറക്കുമതി ചെയ്തവ. എന്നാൽ ഇവയും പ്രാദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതി പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇത് ഇന്ത്യൻ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ലാകും.

ഈ സാമ്പത്തിക വർഷത്തിൽ സ്‌മാർട്ട്‌ഫോണുകളുടെ ഇറക്കുമതി 0.25 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ പ്രമുഖരുടെ കണക്കുകൂട്ടൽ. ദക്ഷിണ കെറിയൻ കമ്പനിയായ സാംസം​ഗ് ഇതിനോടകം തന്നെ ഉപകരണങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. ഓപ്പോ, വിവോ, ഷവോമി, റിയൽമി തുടങ്ങിയ ചൈനീസ് കമ്പനികളും ഇന്ത്യൻ ബ്രാൻഡുകളായ ലാവാ, മൈക്രോമാക്സ് എന്നിവയും പ്രാദേശികമായി ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നു.

ഈ സാമ്പത്തിക വർഷത്തിൽ‌ സ്മാർട്ട് ഫോണുകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഇത് ആപ്പിൾ ഐഫോണുകളുടെ വില നാല് ശതമാനം വരെ കുറയാൻ ഇടയാക്കി. ആപ്പിൾ ഫോണുകൾ വാങ്ങുന്നവരുടെ എണ്ണത്തിലും ഈ കുതിപ്പ് പ്രകടമായി.

Tags: Googleapplemade in Indiasmart phoneNo Import
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies