ആരാധനാലയങ്ങൾ ആക്രമിക്കുന്നത് നിന്ദ്യമായ പ്രവൃത്തി; ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരാധനാലയങ്ങൾ ആക്രമിക്കുന്നത് നിന്ദ്യമായ പ്രവൃത്തി; ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 04:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സമാധാനവും ബംഗ്ലാദേശ് സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ ആരാധനാലയങ്ങൾക്ക് നേരെ ഉയർന്നു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ പ്രസ്താവന. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിന്ദ്യമായ സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

” ബംഗ്ലാദേശിൽ ഹൈന്ദവ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ബംഗ്ലാദേശ് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. തുടർച്ചയായി നടക്കുന്ന ഇത്തരം ഹീനമായ പ്രവൃത്തികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

നവരാത്രി ആഘോഷങ്ങൾ നടക്കുന്ന വേളയിൽ എല്ലാ ജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബംഗ്ലാദേശ് സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ പ്രതിഷ്ഠയിൽ അണിഞ്ഞിരുന്ന കിരീടം കവർന്നത്. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ സമർപ്പിച്ച കിരീടമായിരുന്നു ഇത്. മുഖം മറയ്‌ക്കാതെ എത്തിയ മോഷ്ടാവ് കിരീടം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ മോഷ്ടാവിനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നതിൽ വ്യക്തതയില്ല.

നവരാത്രി ആഘോഷങ്ങളിലേക്ക് ഇടിച്ചുകയറിയ ആക്രമികൾ പൂജകളും മറ്റും നിർത്തി വയ്‌ക്കാൻ ആവശ്യപ്പെടുന്നതിന്റെയും ഇസ്ലാം മതം സ്വീകരിക്കാൻ ഹിന്ദുക്കളെ നിർബന്ധിക്കുന്നതിന്റെയും വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. പൂജ മണ്ഡപത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ഇത്തരം ഹീനമായ പ്രവൃത്തികളിൽ നടപടി സ്വീകരിക്കാതെ ബംഗ്ലാദേശ് സർക്കാർ മൗനം പാലിക്കുകയാണെന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗക്കാർ വിമർശിച്ചു.

Tags: bangladeshIndiaRandeer jaiswal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies