മതമല്ല, ഖുറാനാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്, അള്ളാഹുവിന്റെ സന്ദേശങ്ങൾ കുഞ്ഞുപ്രായത്തിൽ ഗ്രഹിക്കണം: കെ.ബി ഗണേഷ്കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതമല്ല, ഖുറാനാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്, അള്ളാഹുവിന്റെ സന്ദേശങ്ങൾ കുഞ്ഞുപ്രായത്തിൽ ഗ്രഹിക്കണം: കെ.ബി ഗണേഷ്കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: വിദ്യാർത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിൽ മദ്രസകൾ സമ്പൂർണ പരാജയമാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ മന്ത്രി കെ.ബി ഗണേഷ്‌കുമാർ. മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം. പത്തനാപുരത്ത് കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.

മദ്രസകളിൽ പോകുന്നത് മതം പഠിക്കാനല്ല, ഖുറാൻ പഠിക്കാനാണ്. കുട്ടികൾക്ക് മദ്രസകളിൽ നിന്നാണ് ആത്മീയ അറിവ് ആദ്യമായി ലഭിക്കുന്നത്. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിൾ ആണ്. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്നതാണ് മദ്രസകൾ. അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. ഇതെല്ലാം കുഞ്ഞുപ്രായത്തിൽ പഠിക്കണം. ആത്മീയത എല്ലാ മതത്തിനും ഒന്നാണ്. അതിനാൽ അതിന്റെ പേരിൽ കലഹിക്കേണ്ടതില്ല. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി പറഞ്ഞു.

ബാലാവകാശത്തിന്റെ തീരുമാനത്തിനെതിരെ വിവിധ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ രം​ഗത്തുവന്നിരുന്നു. മ​ദ്രസ പഠനത്തിലെ പോരായ്മകളായിരുന്നു കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ മതവിദ്യാഭ്യാസം പെടില്ലെന്നും കമ്മീഷൻ ഓർമിപ്പിച്ചു. മദ്രസ പഠനം മാത്രം നേടുന്ന വിദ്യാർത്ഥികൾക്ക് ​ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല. അവരെ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നത് സാരമായി ബാധിക്കുന്നു. ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കെഴുതിയ കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

Tags: madrasaKB Ganesh Kumar
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies