ന്യൂഡൽഹി : മതമൗലികവാദികളുടെ ആക്രമണം തുടർച്ചയായി നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഹരിയാനയിലെ നൂഹ് പ്രദേശം . അനധികൃതമായി ഇന്ത്യയിലെത്തിയ നിരവധി റോഹിംഗ്യകൾ അവിടെ താമസമുറപ്പിച്ചിട്ടുണ്ട് . മാത്രമല്ല തീവ്രമതപഠനം നടത്താൻ മദ്രസകളും അവർ സ്ഥാപിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. അതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
400 ഓളം അനധികൃത കുടിയേറ്റക്കാർ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. കുട്ടികൾക്ക് ഡോക്ടറോ എഞ്ചിനീയറോ ആകാൻ ആഗ്രഹമില്ല . മറിച്ച് ‘ ഹാഫിസ് ‘ ആകാനാണ് തങ്ങൾക്ക് ആഗ്രഹമെന്നും അവർ പറയുന്നു. മേവാത്തിലും നുഹിലും താമസിക്കുന്ന അഭയാർഥികളുടെ എല്ലാ കുട്ടികളും ഈ മദ്രസയിൽ ഉണ്ടെന്ന് അദ്ധ്യാപകൻ യൂനുസ് പറയുന്നു.ഇന്ത്യയിലേക്ക് കടക്കാനുള്ള പാസ്‌പോർട്ടോ വിസയോ തങ്ങൾക്കില്ലെന്നും യുഎൻഎച്ച്സിആർ അഭയാർത്ഥി കാർഡുകൾ മാത്രമാണുള്ളതെന്നും അദ്ധ്യാപകൻ പറഞ്ഞു.
‘ അള്ളാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നവനാണ് ഏറ്റവും മികച്ച മുസ്ലീം, മതം എപ്പോഴും ഒന്നാമത്. അള്ളാഹുവിൽ വിശ്വസിക്കാത്തവർ ദജ്ജാൽ (എതിർക്രിസ്തു) വരുമ്പോൾ അറിയും, അവൻ അവരെ നരകാഗ്നിയിലേക്ക് കൊണ്ടുപോകും. ദജ്ജാൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കും, പക്ഷേ ഞങ്ങൾ അവനിൽ വിശ്വസിക്കില്ല; നമുക്ക് അള്ളാഹുവിൽ മാത്രമേ വിശ്വാസം ഉണ്ടാകൂ. അള്ളാഹുവിൽ വിശ്വസിക്കാത്തവർ തീർച്ചയായും നരകത്തിൽ വെന്തുപോകും.‘ എന്നാണ് ഇവിടെ മദ്രസയിൽ പഠിക്കുന്ന കുട്ടികൾ പറയുന്നത് . സക്കീർ നായിക്കിന്റെ വീഡിയോകൾ തങ്ങൾ കാണാറുണ്ടെന്നും , അദ്ദേഹത്തെ ഇഷ്ടമാണെന്നും കുട്ടികൾ പറയുന്നുണ്ട്.
മേഖലയിൽ റോഹിംഗ്യകളുടെ നിരവധി ക്യാമ്പുകൾ ഉണ്ട്. അനധികൃത കുടിയേറ്റക്കാരിൽ പലരും ജമ്മു കശ്മീർ, ഹൈദരാബാദ്, രാജസ്ഥാൻ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.















