ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് മഹാരത്ന പദവി ; ഓഹരി നിരക്കും കുതിച്ചുയർന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് മഹാരത്ന പദവി ; ഓഹരി നിരക്കും കുതിച്ചുയർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 02:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് (എച്ച്­എഎല്‍) മഹാരത്ന പദവി നല്‍കി കേന്ദ്ര ധനമന്ത്രാലയം. ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇൻ്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയും (ഐഎംസി) കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അപെക്‌സ് കമ്മിറ്റിയും ഈ നിർദ്ദേശം നേരത്തെ ശുപാർശ ചെയ്തിരുന്നു .

മഹാരത്ന പദവി ലഭിക്കുന്ന 14-ാമത്തെ പൊതുമേഖലാ സ്ഥാപനമാണ് എച്ച്എഎല്‍. മഹാരത്ന പദവി നല്‍കിയതിനു പിന്നാലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്ന് 4,544.80 രൂപയിലെത്തി.

മഹാരത്‌ന പദവി എച്ച്എഎല്ലിന് പ്രവർത്തനപരവും സാമ്പത്തികവുമായ സ്വയംഭരണം നൽകുന്നതാണ്. സർക്കാർ അനുമതിയില്ലാതെ പദ്ധതികളിൽ അതിന്റെ ആസ്തിയുടെ 15% വരെ നിക്ഷേപം നടത്താനും 5,000 കോടി രൂപ വരെ വിദേശ സംരംഭങ്ങളിൽ നിക്ഷേപിക്കാനും ഇനി കഴിയും.ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷന് (DoDP) കീഴിൽ പ്രവർത്തിക്കുന്ന HAL, 2023-24 സാമ്പത്തിക വർഷത്തിൽ 28,162 കോടി രൂപയുടെ വിറ്റുവരവും 7,595 കോടി രൂപയുടെ അറ്റാദായവും നേടിയിരുന്നു.

മഹാരത്‌ന പദവിക്ക് യോഗ്യത നേടുന്നതിന്, ഒരു പൊതുമേഖലാ സ്ഥാപനം, ശരാശരി വിറ്റുവരവ് ₹25,000 കോടിയിൽ കൂടുതലും, ശരാശരി വാർഷിക ആസ്തി ₹15,000 കോടിയിൽ കൂടുതലും, കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി അറ്റാദായം ₹5,000 കോടിയും ഉൾപ്പെടെയുള്ള പ്രത്യേക സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മഹാരത്‌ന പദവി നേടിയ ഏറ്റവും പുതിയ കമ്പനിയാണ് ഓയിൽ ഇന്ത്യ.

Tags: HAL
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies