ഓൺലൈൻ ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്ത പിസയിൽ ചീഞ്ഞളിഞ്ഞ പ്രാണിയെ കിട്ടിയതായി പരാതി. കോഷൽ ഗുപ്ത എന്ന വ്യക്തിക്കാണ് ദുരനുഭവം. സൊമാറ്റോ വഴി മോജോ പിസ്സയിൽ നിന്നാണ് കോഷൽ ഭക്ഷണം ഓർഡർ ചെയ്തത്. പാതി കഴിച്ചതിന് ശേഷമാണ് പ്രാണിയെ കണ്ടത്.
പാതി കഴിച്ച പിസയുടെ ചിത്രം ഉപയോക്താവ് സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു. വൃത്തിഹിനമായ രീതിയിൽ പിസ കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നും വിശപ്പ് നഷ്ടപ്പെട്ടപവെന്നും കോഷൻ പറഞ്ഞു. തനിക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും ഫുഡ് ഡെലിവറി ആപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രശനം ശ്രദ്ധയിൽപ്പെട്ട സോമാറ്റോ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു. മോശം അനുഭവം ഉണ്ടായതിന് ക്ഷമ ചോദിക്കുകയും ചെയ്തു. റസ്റ്റോറൻ്റ് പങ്കാളിയുമായി ഉടനടി ബന്ധപ്പെടുമെന്നും, സൊമാറ്റോ പറഞ്ഞു. പിന്നാലെയുള്ള കുറിപ്പിൽ വിഷയം പരിശോധിച്ച് തീർപ്പാക്കിയതായി സൊമാറ്റോ പറയുന്നുണ്ട്. എന്നാൽ കോഷലിന് പണം റീഫണ്ട് ചെയ്തോ എന്ന് വ്യക്തമല്ല.















