പപ്പായ ഷേക്ക് കുടിക്കാറുണ്ടോ? രുചിക്കൊപ്പം അപകടം കൂടിയാണ് വിളിച്ചുവരുത്തുന്നത്! നോക്കിയും കണ്ടും കഴിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പപ്പായ ഷേക്ക് കുടിക്കാറുണ്ടോ? രുചിക്കൊപ്പം അപകടം കൂടിയാണ് വിളിച്ചുവരുത്തുന്നത്! നോക്കിയും കണ്ടും കഴിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 01:10 pm IST
Facebook
Twitter
WhatsAppTelegram

പഴങ്ങൾ ശരീരത്തിന് നൽകുന്ന ​ഗുണത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കോശങ്ങളുടെ വളർച്ചയ്‌ക്കും ദിവസം മുഴുവൻ ഉന്മേഷം നൽകാനും പഴങ്ങൾ സഹായിക്കുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ആരോ​ഗ്യത്തിന് പുറമേ ചർമ സംരക്ഷണത്തിനും സഹായിക്കുന്ന പഴമാണ് പപ്പായ. ഉയർന്ന അളവിലെ നാരുകളും കുറഞ്ഞ ​ഗ്ലൈസമിക് സൂചികയുമുള്ള പപ്പായ നിരവധി ​​ഗുണങ്ങളാണ് നൽകുന്നത്.

‘പപ്പൈൻ’ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ‘ലൈക്കോപീൻ’ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിനെ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളമുണ്ട്. അതിനാൽ ഇത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു. ഉയർന്ന നാരുകൾ ഉള്ളതിനാൽ പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിലനിർത്താൻ സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പപ്പായ സഹായിക്കുന്നു. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. അവയിൽ ചിലത് ഇതാ..

സിട്രസ് പഴങ്ങൾ

ഫ്രൂട്ട് സലാഡിലുണ്ടാക്കുമ്പോൾ എല്ലാ പഴങ്ങളും ചേർക്കുന്ന പതിവുണ്ട്. എന്നാൽ സിട്രസ് പഴങ്ങൾ പപ്പായയ്‌ക്കൊപ്പം കഴിക്കരുത്. ഇവ രണ്ടും വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. രണ്ടും ഒന്നിച്ച് കഴിക്കുന്നത് കൊണ്ട് അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും.

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ

മത്സ്യം, മാംസം തുടങ്ങി പ്രോട്ടീൻ സമ്പന്നമായ ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കരുത്. പപ്പായയിലെ ചില എൻസൈമുകൾ പ്രോട്ടീൻ ആ​ഗിരണം ചെയ്യുന്നതിനെ തടയുന്നു. അതുവഴി ദഹന പ്രക്രിയെയും തടസപ്പെടുത്തുന്നു.

പുളിപ്പിച്ച ഭക്ഷണങ്ങൾ‌

പ്രോബയോട്ടിക്സ് അടങ്ങിയ ആഹാരങ്ങളാണിവ. പപ്പായയ്‌ക്കൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

പാലും പാലുത്പന്നങ്ങളും ‌

പപ്പായ ഷേക്കും സ്മൂത്തിയുമൊക്കെ കുടിക്കുന്നവരാണ് മിക്കവരും. എന്നാൽ പാലും പാലുത്പന്നങ്ങളും പപ്പായയ്‌ക്കൊപ്പം കഴിക്കുന്നത് നല്ലതല്ലെന്നാണ് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന എൻസൈമുകൾ തന്നെയാണ് ഇവിടെയും വില്ലൻ. വയർ വീക്കം, ​ഗ്യാസ്ട്രബിൾ, വയറുവേദന എന്നിവയ്‌ക്കും ​ദഹന പ്രശ്നങ്ങൾക്കും ഇത് കാരണമാകും.

എരിവുള്ള ഭക്ഷണങ്ങൾ

വയറ്റിലെ ആവരണത്തെ പ്രകോപിക്കുന്നവയാണ് എരിവുള്ള ആഹാരങ്ങൾ. ഇവയ്‌ക്കൊപ്പം പപ്പായ കഴിക്കുന്നത് ദഹനത്തിന് തടസമുണ്ടാക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വയറുവേദന, നെഞ്ചിരിച്ചിൽ എന്നിവയ്‌ക്കും കുടലിന്റെ ആരോ​ഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ

വറുത്ത വിഭവങ്ങൾ, കൊഴുപ്പുള്ള മാംസം, ക്രീം പോലുള്ള കൊഴുപ്പേറിയ ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ വരുത്തിവയ്‌ക്കും. വയറിളക്കത്തിനും ദഹനക്കേടിനും ഇത് കാരണമാകും.

Tags: pappayaPappaya ShakeAvoid eating with pappaya
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies