ജീവിതം സംഘ പ്രവർത്തനത്തിന് സമർപ്പിച്ചു; ഗണവേഷത്തിൽ കർമ്മനിരതനായിരിക്കെ മരണവും ; ഹരികുമാറിന് പ്രണാമമർപ്പിച്ച് സഹപ്രവർത്തകരും നാട്ടുകാരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവിതം സംഘ പ്രവർത്തനത്തിന് സമർപ്പിച്ചു; ഗണവേഷത്തിൽ കർമ്മനിരതനായിരിക്കെ മരണവും ; ഹരികുമാറിന് പ്രണാമമർപ്പിച്ച് സഹപ്രവർത്തകരും നാട്ടുകാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 04:03 pm IST
Facebook
Twitter
WhatsAppTelegram

പുത്തൂർ: ജീവിതം സംഘ പ്രവർത്തനത്തിന് സമർപ്പിച്ചു. ഗണവേഷത്തിൽ കർമ്മനിരതനായിരിക്കെ മരണവും. കഴിഞ്ഞ ദിവസം രാഷ്‌ട്രീയ സ്വയം സേവക സംഘം വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കവേ മരണമടഞ്ഞ ആർഎസ്എസ് പുത്തൂർ ഖണ്ഡ് പ്രൗഢ പ്രമുഖ് കുളക്കട കിഴക്ക് വാഴപ്പള്ളിൽ പടിഞ്ഞാറ്റതിൽ ടി.ആർ. ഹരികുമാറിന് (47) പ്രണാമമർപ്പിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.

വിജയദശമി മഹോത്സവവുമായി ബന്ധപ്പെട്ട് സജീവമായിരുന്ന ഹരികുമാർ പഥസഞ്ചലനത്തിലും പൂർണസമയം പങ്കെടുത്തിരുന്നു. ഇതിനു ശേഷം കുടിവെള്ള വിതരണത്തിനിടെ കുഴഞ്ഞു വീണ ഹരികുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുരുത്തിലമ്പല ശാഖാ സ്വയംസേവകനായാണ് ഹരികുമാറിന്റെ സംഘജീവിതത്തിന് തുടക്കം. ശാഖാ ഗഡനായക്, ശിക്ഷക്, മുഖ്യശിക്ഷക്, ശാഖാ കാര്യവാഹ്, കുളക്കട മണ്ഡലം ശാരീരിക് ശിക്ഷൺ പ്രമുഖ്, സഹകാര്യവാഹ്, ബൗദ്ധിക് പ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിവേകാനന്ദ ബാലഗോകുലത്തിന്റെ സംഘാടന പ്രവർത്തനത്തിലും സജീവമായിരുന്നു. ഭാര്യ: ലതിക. മകൾ: ദേവിക.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായിട്ടാണ് ഭൗതികദേഹം വീട്ടിലെത്തിച്ചത്. കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ വിവിധ ഹൈന്ദവ സംഘടനാ പ്രവർത്തകർ പ്രണാമമർപ്പിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി അഡ്വ. വയയ്‌ക്കൽ സോമൻ, ആർഎസ്എസ് പ്രാന്തകാര്യകാരി അംഗം വി. മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ് പി. അനിൽകുമാർ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയും നിരവധി പേർ ഹരികുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം പങ്കുവെച്ചു.

അനുസ്മരണ സമ്മേളനത്തിൽ ആർഎസ്എസ് പ്രാന്ത സഹപ്രൗഢ പ്രമുഖ് ആർ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് പുത്തൂർ ഖണ്ഡ് കാര്യവാഹ് വിഷ്ണു, വിഭാഗ് കാര്യകാരി അംഗം ആർ. ബാബുകുട്ടൻ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം എ. അജി, വാർഡ് മെമ്പർ എ. ഹരികൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറിയേറ്റംഗം ടി. സുനിൽകുമാർ, യുഡിഎഫ് കുളക്കട പഞ്ചായത്ത് കൺവീനർ പുവറ്റൂർ സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് നെല്ലിവിള വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.

Tags: RSSSUBവിജയദശമിHarikumarആർഎസ്എസ് പുത്തൂർ ഖണ്ഡ്പ്രൗഢ പ്രമുഖ്ടി.ആർ. ഹരികുമാർഗണവേഷം
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies