ഹൈവ! ഉഗ്രൻ കോമ്പിനേഷൻ എന്ന് പറഞ്ഞ് കഴിക്കേണ്ട; കണ്ണിൽ കണ്ടതെല്ലാം കോമ്പിനേഷൻ ആക്കിയാൽ പണി കിട്ടും..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൈവ! ഉഗ്രൻ കോമ്പിനേഷൻ എന്ന് പറഞ്ഞ് കഴിക്കേണ്ട; കണ്ണിൽ കണ്ടതെല്ലാം കോമ്പിനേഷൻ ആക്കിയാൽ പണി കിട്ടും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 10:10 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ആഹാര കാര്യങ്ങളിൽ പ്രധാനമാണ് കോമ്പിനേഷൻ. എന്ത് ഭക്ഷണം ഏതെല്ലാം ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാമെന്ന് നാം പ്രത്യേകം ശ്രദ്ധിക്കണം. വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് പലപ്പോഴും നമുക്ക് ഇഷ്ടപ്പെടുമെങ്കിലും ഇത്തരം ആഹാരങ്ങൾ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ അടിവരയിടുന്നു.

പാലും പഴവും ഒരുമിച്ച് കഴിക്കാനാണ് നമുക്കിഷ്ടം. എന്നാൽ ഇവ രണ്ടും വിരുദ്ധാഹാരങ്ങളുടെ കൂട്ടത്തിലാണ് ആരോഗ്യ വിദഗ്ധർ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്തരത്തിൽ വിവിധ വിരുദ്ധാഹാരങ്ങൾ വേറെയുമുണ്ട്. അറിയാം..

പാലും സിട്രസ് പഴങ്ങളും

രാവിലെ എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ കിടക്കുന്നതിന് മുമ്പോ പാൽ കുടിക്കുന്ന ശീലം മിക്ക ആളുകൾക്കുമുണ്ട്. ചിലപ്പോഴൊക്കെ പാലിനൊപ്പം എന്തെങ്കിലും ഫലവർഗങ്ങളും നാം കഴിക്കും. എന്നാൽ സിട്രസ് അടങ്ങിയ ഫവർഗമാണ് കഴിക്കുന്നതെങ്കിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുന്നു.

അസിഡിറ്റി, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് ഇത് കാരണമാകും. അതിനാൽ പാൽ കുടിച്ച് 20 മിനിറ്റുകൾക്ക് ശേഷമോ അതിൽ കൂടുതൽ സമയമോ കഴിഞ്ഞ് സിട്രസ് പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

ചൂടുവെള്ളവും തേനും

ഗ്രീൻ ടീയിലും മറ്റ് പാനീയങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ് തേൻ. ചൂടുവെള്ളത്തിലേക്ക് തേൻ നേരിട്ട് ഒഴിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇങ്ങനെ ഉപയോഗിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തേൻ ചൂടാക്കുമ്പോൾ രാസപ്രവർത്തനങ്ങൾ നടന്ന് വിഷ വസ്തുക്കൾ പുറംന്തള്ളുന്നു. ഇത് ദഹനപ്രശ്‌നങ്ങളിലേക്കും മറ്റും വഴിവയ്‌ക്കും.

മീനും പാലും

പാലും മീനും ഒരുമിച്ച കഴിക്കുന്നത് ശരീരത്തെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. ത്വക്ക് രോഗങ്ങൾക്കും മറ്റ് അലർജികളിലേക്കും ഈ കോമ്പിനേഷൻ വഴി വയ്‌ക്കും. മീൻ കഴിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം മാത്രം പാൽ കുടിക്കാൻ ശ്രദ്ധിക്കുക. മറ്റ് മാംസാഹാരങ്ങൾക്കൊപ്പവും പാലുത്പന്നങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ബീൻസും വെണ്ണയും

വടപാവ്, പാവ് ബാജി തുടങ്ങിയ ആഹാരങ്ങളിൽ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് ബീൻസും വെണ്ണയും. രണ്ടും കൂടിചേരുമ്പോൾ വ്യത്യസ്ത രുചിയും മണവുമാണെങ്കിലും ഇത്തരം ആഹാരങ്ങൾ ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെണ്ണയിലും ബീൻസിലും പ്രോട്ടീൻ കൂടുതലാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും അമിതമായി വണ്ണം വയ്‌ക്കുന്നതിനും കാരണമാകുന്നു.

Tags: foodpoisonous food combinations
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies