''ഡബിൾ എഞ്ചിൻ സർക്കാരിലൂടെ ഹരിയാനയെ വികസനത്തിലേക്ക് നയിക്കും''; വാത്മീകി ക്ഷേത്രത്തിൽ ദർശനം നടത്തി നയാബ് സിംഗ് സൈനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഡബിൾ എഞ്ചിൻ സർക്കാരിലൂടെ ഹരിയാനയെ വികസനത്തിലേക്ക് നയിക്കും”; വാത്മീകി ക്ഷേത്രത്തിൽ ദർശനം നടത്തി നയാബ് സിംഗ് സൈനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പഞ്ച്കുളയിലെ വാത്മീകി ക്ഷേത്രത്തിൽ ദർശനം നടത്തി ഹരിയാന നിയുക്ത മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മഹർഷി വാത്മീകിയുടെ ജന്മവാർഷിക ദിനത്തിൽ സത്യപ്രതിജ്ഞ നടക്കുന്നുവെന്നത് തന്റെ ഭാഗ്യമാണെന്നും, തിന്മയ്‌ക്കെതിരായി പ്രവർത്തിച്ചുകൊണ്ടുള്ള സന്ദേശമാണ് മഹർഷി സമൂഹത്തിനായി കൈമാറിയതെന്നും നയാബ് സൈനി പറയുന്നു.

വാത്മീകി മഹർഷിയുടെ പാദങ്ങളിൽ ആരാധന നടത്താൻ അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും, അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നതായും നയാബ് സിംഗ് സൈനി പറഞ്ഞു. ബിജെപി സർക്കാർ ഹരിയാനയെ കൂടുതൽ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

” ഹരിയാനയിലെ ജനങ്ങൾക്ക് എല്ലാം നന്ദി പറയുകയാണ്. ഡബിൾ എഞ്ചിൻ സർക്കാരിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേർന്ന് ഹരിയാനയെ അതിവേഗം വികസനത്തിലേക്ക് നയിക്കുന്നതിനായി പ്രയത്‌നിക്കും. ബിജെപിയിൽ വലിയൊരു ശതമാനം ആളുകൾ വിശ്വാസമർപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നയങ്ങളുടെ ഭാഗമായിട്ടാണ്. ബിജെപിയിലെ മുതിർന്ന നേതാക്കളും, എൻഡിഎ കക്ഷി നേതാക്കളും തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും എന്നത് അഭിമാനകരമാണെന്നും” നയാബ് സിംഗ് സൈനി കൂട്ടിച്ചേർത്തു.

ചരിത്ര നിമിഷത്തിനാണ് ഹരിയാന സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഹരിയാന ബിജെപി അദ്ധ്യക്ഷൻ മോഹൻ ലാൽ ബദോലി പറഞ്ഞു. ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ, ഹരിയാനയിൽ മൂന്നാം വട്ടവും ബിജെപി സർക്കാർ അധികാരത്തിൽ എത്താൻ പോവുകയാണ്. നയാബ് സിംഗ് സൈനി രണ്ടാം വട്ടമാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻഡിഎ നേതാക്കൾ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. മഹർഷി വാത്മീകിയുടെ ജന്മദിനത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത് എന്നത് ചടങ്ങിനെ വിശിഷ്ടമാക്കുന്നുവെന്നും” ബദോലി പറയുന്നു.

പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുക്കും. പരിപാടിക്ക് മുന്നോടിയായി പഞ്ച്കുളയിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം വട്ടം അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ചണ്ഡീഗഡിൽ നടക്കുന്ന എൻഡിഎ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയാണ് യോഗം.

Tags: double engine governmentpm modiFEATURED2oath ceremonyHaryana CMNayab SainiValmiki Temple
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies