ഡീൽ നടന്നു; ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഷാഫി ജയിച്ചത് ഇടതുവോട്ട് മറിഞ്ഞതുകൊണ്ട്: തുറന്നുസമ്മതിച്ച് സരിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡീൽ നടന്നു; ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഷാഫി ജയിച്ചത് ഇടതുവോട്ട് മറിഞ്ഞതുകൊണ്ട്: തുറന്നുസമ്മതിച്ച് സരിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് കോൺഗ്രസിന് മറിക്കാറുണ്ടെന്ന് സമ്മതിച്ച് ഡോ. പി.സരിൻ. മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഉൾപ്പടെ സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന സൂചന സരിൻ നൽകി. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിനിടെയാണ് സരിന്റെ തുറന്നുപറച്ചിൽ.

2006 മുതൽ 2021 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ പാലക്കാട് സിപിഎം വോട്ട് ക്രമാതീതമായി കുറയുകയാണല്ലോയെന്ന് ചോദിച്ചപ്പോഴാണ് അത് സിപിഎമ്മിന്റെ ഔദാര്യമാണെന്നും, സിപിഎം വോട്ടുകൾ നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്നും പി.സരിൻ പറഞ്ഞത്. പാലക്കാട് പലതരത്തിലുള്ള ഡീലുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഡീലുകൾ നടക്കാതെ പോയത് ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ മാത്രമാണ്. ശ്രീധരൻ ജയിക്കുമെന്നായപ്പോൾ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കോൺ​ഗ്രസിലേക്ക് വന്നു, അല്ലെങ്കിൽ ഷാപ്പി പറമ്പിൽ തോൽക്കുമായിരുന്നു. ഇനി സിപിഎമ്മിന്റെ വോട്ടുകൾ കോൺ​ഗ്രസിലേക്ക് പോകില്ലെന്നും സരിൻ കൂട്ടിച്ചേർത്തു.

സമാന ആരോപണം നേരത്തെ ബിജെപി ഉന്നയിച്ചിരുന്നു. മെട്രോമാൻ ഇ.ശ്രീധരൻ വിജയിക്കുമെന്ന് കണ്ടപ്പോൾ സിപിഎം 5,000 വോട്ട് കോൺഗ്രസിന് മറിച്ചെന്നും എന്നിട്ടും 3,000ത്തോളം വോട്ടുകൾക്ക് മാത്രമാണ് ബിജെപി പരാജയപ്പെട്ടതെന്നും കണക്കുകൾ സഹിതമായിരുന്നു ബിജെപി വ്യക്തമാക്കിയിരുന്നത്. സരിന്റെ വെളിപ്പെടുത്തലോടെ ബിജെപിയുടെ ആരോപണം ശരിവയ്‌ക്കപ്പെടുകയാണ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കുട്ടത്തിലിനെ കോൺഗ്രസ് ഉയർത്തിക്കാട്ടിയതോടെ ആയിരുന്നു വിമർശനപ്പെരുമഴയുമായി പി.സരിൻ എത്തിയത്. സരിന്റെ പെട്ടെന്നുള്ള വെടിപൊട്ടിക്കൽ ഇടത്തേക്ക് ചാടാനാണെന്ന് ആദ്യമേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിൽ രണ്ടാമത് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഇനി ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നായിരുന്നു സരിന്റെ വാക്കുകൾ. വിഡി സതീശന്റെ നേതൃത്വത്തിലുള്ള മൂവർ സംഘം കോൺഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നും സരിൻ കുറ്റപ്പെടുത്തിയിരുന്നു.

Tags: CPMPalakkadP SarinDr P Sarin
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies