ഉത്തരം കണ്ടെത്താനാകുമോ? 25 കോടി രൂപ സമ്മാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തരം കണ്ടെത്താനാകുമോ? 25 കോടി രൂപ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

വരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങളുടെ ആകാംക്ഷയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA). നാസയുടെ LunaRecycle Challengeന്റെ ഭാ​ഗമായി ചലഞ്ച് ഏറ്റെടുത്ത് ഉത്തരം നൽകുന്നവർക്ക് 25 കോടി രൂപയാണ് സമ്മാനം ലഭിക്കുക. സമ്മാനത്തുക നേടാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ദീർഘകാല ചാന്ദ്രദൗത്യത്തിന് പുറപ്പെടുമ്പോൾ ക്രൂ അംഗങ്ങൾ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളും മറ്റ് മാലിന്യങ്ങളും റീസൈക്കിൾ ചെയ്യാൻ ഫലപ്രദമായ മാർ​ഗം നിർദേശിക്കുകയാണ് വേണ്ടത്. ഇത് നാസയെ അറിയിക്കുന്നവർക്കാണ് സമ്മാനം. മാലിന്യങ്ങളെ പുറന്തള്ളുന്നതിന് പകരം പുനരുപയോ​ഗിക്കാനുള്ള ഏറ്റവും മികച്ച മാർ​ഗം കണ്ടെത്തി നിർദേശിക്കുന്നവർക്ക് തുക ലഭിക്കുന്നതാണ്.

സെപ്റ്റംബർ 2026ൽ നടത്താനിരിക്കുന്ന ചാന്ദ്രദൗത്യത്തിന് വേണ്ടിയാണ് നാസയുടെ മുന്നൊരുക്കങ്ങൾ. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി 50 വർഷം പിന്നിടുന്ന വേളയിലാണ് നാസയുടെ പുതിയ ചാന്ദ്രദൗത്യം നടക്കുക. ചന്ദ്രോപരിതലത്തിൽ സുസ്ഥിരമായ മനുഷ്യസാന്നിധ്യം സാധ്യമോയെന്ന് കണ്ടെത്തുകയാണ് നാസയുടെ ലക്ഷ്യം. ചന്ദ്രനിൽ വീണ്ടും മനുഷ്യൻ കാലുകുത്തുമെന്ന് മാത്രമല്ല, ബഹിരാകാശ പര്യവേഷണത്തിൽ സുസ്ഥിരത എത്രമാത്രം സാധ്യമാകുമെന്ന് എടുത്തുകാണിക്കുന്നതായിരിക്കും 2026ലെ ദൗത്യം.

ചന്ദ്രനിൽ ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരുന്നതിനാൽ ഫലവത്തായ മാലിന്യനിർമാർജന, സംസ്കരണ മാർ​ഗങ്ങൾ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ചരിത്രത്തിലിടം നേടിയ അപ്പോള ദൗത്യത്തിൽ അടക്കം മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളുമടങ്ങുന്ന 96 ബാ​ഗുകൾ ചന്ദ്രോപരിതലത്തിൽ ഉപേക്ഷിച്ചാണ് ദൗത്യസംഘം മടങ്ങിയത്. ഈ സാഹചര്യത്തിലാണ് അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകി പുതുവഴികൾ തേടാനുള്ള തീരുമാനം. പൊതുജനങ്ങളുടെ ഭാ​ഗത്ത് നിന്ന് ഏറ്റവും മികച്ച ആശയങ്ങൾ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.

LunaRecycle Challenge-ൽ രണ്ട് ട്രാക്കുകളാണ് ഉള്ളത്. Prototype Build Track, Digital Twin Track എന്നിവയാണത്.

ചന്ദ്രോപരിതലത്തിൽ രൂപപ്പെടുന്ന ഖരമാലിന്യങ്ങളുടെ പുനരുപയോ​ഗത്തിനായി ഹാർഡ്വെയർ സംവിധാനങ്ങൾ രൂപകൽപന ചെയ്യുക എന്നതാണ് ആദ്യത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ ചെയ്യേണ്ടത്. രണ്ടാമത്തെ ട്രാക്ക് തെരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ ചന്ദ്രോപരിതലത്തിൽ റീസൈക്ലിം​ഗ് സിസ്റ്റം നടത്തുന്നതിന്റെ സമ്പൂർണ വെർച്വൽ റെപ്ലിക്ക തയ്യാറാക്കണം.

ഒന്നുകിൽ രണ്ട് ട്രാക്കുകളിലും മത്സരിക്കാം. അല്ലെങ്കിൽ ഇഷ്ടമുള്ള ട്രാക്ക് തെരഞ്ഞെടുക്കാം. അപ്പോൾ ബുദ്ധിയുള്ളവർ നാസയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറി നിങ്ങളുടെ നിർദേശങ്ങൾ പങ്കുവച്ചോളൂ.

Tags: NASAmoonLunaRecycle Challenge
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies