സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെയുള്ള (1200 തുലാം 04 മുതൽ തുലാം 10 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെയുള്ള (1200 തുലാം 04 മുതൽ തുലാം 10 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ തൊഴിൽക്ലേശം, ധനനഷ്ടം, അഗ്നിമൂലം ദോഷം, ചതിയിൽ പെടുക, സംസാര കാഠിന്യം, സകല കാര്യങ്ങളിലും തടസ്സം, രോഗാദി ദുരിതങ്ങൾ, അലട്ടൽ, തെറ്റിദ്ധരിക്കപ്പെടുക എന്നിവ ഫലത്തിൽ വരാം. എന്നാൽ വാര മധ്യത്തോടെ ഭക്ഷണ സുഖം, സത്സുഹൃത്തുക്കൾ എന്നിവ ഉണ്ടാകും. സഹോദരസ്ഥാനത്ത് ഉള്ളവരിൽ ധാരാളം സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. ശത്രു നാശം, കോടതി കേസുകളിൽ അനുകൂലമായ വിധി എന്നിവ അനുഭവത്തിൽ വരും. വാരം അവസാനത്തോടെ കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അലച്ചിൽ, കുടുംബബന്ധു ജനഹാനി എന്നിവ അനുഭവത്തിൽ വരാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശരീരസുഖം, എവിടെയും മാന്യതയും പ്രശസ്തിയും, അന്യജനങ്ങളാൽ ആദരിക്കപ്പെടുക, വാക്ശുദ്ധി, സംസാര ചാതുര്യം, ചിലർക്കു സ്ത്രീ മൂലം അപവാദം, കുടുംബ ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം. വാരമധ്യത്തോടെ മിതത്വം ഇല്ലാത്ത സംസാരം മൂലം ദോഷഫലങ്ങൾ, സന്താന ദുരിതം , ജപ്തി നോട്ടീസ്, അപകടങ്ങൾ, മുറിവ്, ചതവ്, ഒടിവ് എന്നിവ ഫലത്തിൽ വരാം. വളരെയധികം സൂക്ഷിക്കുക. വാരം അവസാനം അപൂർവം ചിലർക്ക് വിശേഷ ഭക്ഷണ ഭാഗ്യം അനുഭവത്തിൽ വരാം. പുതിയ നല്ല സുഹൃത്തുക്കൾ ബന്ധങ്ങൾ ഉണ്ടാവുക എന്നിവ ഫലത്തിൽ വരാം.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വാരം തുടക്കത്തിൽ വിദേശ വാസം, വ്യവഹാരങ്ങളിൽ പരാജയം, കുടുംബബന്ധു ജനവിരഹം, രക്തരോഗങ്ങൾ, ഭർത്താവുമായി വേർപിരിയൽ, അപകടങ്ങൾ, അപവാദം, ആദായ വകുപ്പിൽ നിന്നും അനേഷണം, ജപ്തി നോട്ടീസ് എന്നിവക്ക് സാധ്യത. വാരം മധ്യത്തോടെ രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കും. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള അവസരം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. വാരം അവസാനത്തോടെ കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ശത്രുക്കളിൽ നിന്നും ദുരിതം, സുഹൃത്തുക്കൾ വഴി അപവാദം ഒക്കെയും ഫലം. ആത്മസംയമനം ശീലിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

വാരത്തിന്റെ തുടക്കത്തിൽ മംഗള കർമ്മങ്ങളിൽ കുടുംബ സമേതം പങ്കെടുക്കുവാനുള്ള സാഹചര്യം ഉണ്ടാവും. എന്നാൽ വാര മധ്യത്തോടെ കുടുംബബന്ധു, അയൽക്കാർ ഒക്കെ ആയി അഭിപ്രായ വ്യത്യാസം, ജോലിയിൽ മാറ്റം, ഭാര്യ ഭത്തൃ ഐക്യമില്ലായ്‌മ, പിതൃ തുല്യർ ആയവർക്ക് മരണസമാനമായ അവസ്ഥ, ഷെയർ മാർക്കറ്റിൽ പ്രവർത്തിക്കുന്നവർക്കു ധനനഷ്‌ടം എന്നിവ ഫലത്തിൽ വരാം. ശത്രു ഭയം, ഉദരരോഗം, രക്ത സംബന്ധമായ രോഗങ്ങൾ, മാതാവിന് ക്ലേശകരമായ അവസ്ഥ, രക്തസ്രാവം, ദുർചിന്താഗതി, മനോരോഗങ്ങൾ എന്നിവ ഫലത്തിൽ വരും. വാരം അവസാനത്തോടെ, മനഃസന്തോഷം, ധനനേട്ടം, ഉന്നതരായ വ്യക്തികളിൽ നിന്നും പാരിതോഷികം എന്നിവ ലഭിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction By Jayarani E.V.

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies