"പോരാ ഇനീം വേണം"; 4 ഭാര്യമാർ, 2 കാമുകിമാർ, 10 കുട്ടികൾ; മതിയാകുന്നില്ലെന്ന് യുവാവ്; 54 പേരുടെ അച്ഛനാകണമെന്ന് സ്വപ്നം; ഭാര്യമാരെ തേടുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“പോരാ ഇനീം വേണം”; 4 ഭാര്യമാർ, 2 കാമുകിമാർ, 10 കുട്ടികൾ; മതിയാകുന്നില്ലെന്ന് യുവാവ്; 54 പേരുടെ അച്ഛനാകണമെന്ന് സ്വപ്നം; ഭാര്യമാരെ തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 07:16 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: നിലവിൽ നാല് ഭാര്യമാരും രണ്ട് കാമുകിമാരുമുള്ള ഒരു യുവാവ്.. അദ്ദേഹത്തിന്റെ ജീവിതവും ജീവിതാഭിലാഷവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നിലവിൽ പത്ത് കുട്ടികളുള്ള ഇയാൾക്ക് സ്വന്തമായി 54 മക്കൾ വേണമെന്നാണ് സ്വപ്നം. തീർന്നില്ല, 36-കാരനായ ഈ ജാപ്പനീസ് യുവാവിന് ‘വിവാഹങ്ങളുടെ ദൈവം’ എന്ന് അറിയപ്പെടണമെന്നാണ് ആ​ഗ്രഹം.

ജപ്പാനിലെ ഹൊക്കൈദോയിൽ താമസിക്കുന്ന റ്യൂതാ വാതനബേ ആണ് ഈ വൈറൽ താരം. സ്വപ്നസാക്ഷാത്കാരത്തിനായി പുതിയ ഭാര്യമാരെ തേടുകയാണ് ആശാൻ ഇപ്പോൾ. മറ്റൊരു പ്രത്യേകത കൂടി കക്ഷിക്കുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ജോലിക്കൊന്നും പോയിട്ടില്ല. ഭാര്യമാരുടെയും കാമുകിമാരുടെയും വരുമാനമാണ് ഉപജീവനമാർ​ഗം. പങ്കാളികൾ ജോലിക്ക് പോകുമ്പോൾ വീട്ടുകാര്യങ്ങൾ നടത്തുന്നത് യുവാവാണ്. പാചകവും കുട്ടികളെ പരിപാലിക്കലുമൊക്കെയാണ് പണി.

കുറേ ഭാര്യമാരും കുട്ടികളും ഉള്ളതുകൊണ്ട് തന്നെ വലിയ ചെലവേറിയ ജീവിതമാണ് യുവാവിന്റേത്. പ്രതിമാസം 914,000 യെൻ (5.13 ലക്ഷം രൂപ) ആണ് ഈ കുടുംബത്തിന്റെ ചെലവ്. നിറയെ സൗകര്യങ്ങളുള്ള വീട്ടിലാണ് ഇവരുടെ താമസം. ഓരോ പങ്കാളിക്കും പ്രത്യേകം മുറികളുണ്ട്. പങ്കാളികൾ കൂടുതലായതുകൊണ്ട് തന്നെ ഇവരെയെല്ലാം സംതൃപ്തിപ്പെടുത്താൻ പ്രതിവാരം കുറഞ്ഞത് 28 തവണയെങ്കിലും ശാരീരികബന്ധത്തിൽ ഏർപ്പെടേണ്ടി വരാറുണ്ടെന്ന് യുവാവ് പറയുന്നു. ഭാര്യമാരും കാമുകിമാരും ഒരുവീട്ടിലാണ് കഴിയുന്നതെങ്കിലും പരസ്പരം നല്ല ബന്ധത്തിലാണെന്നാണ് ഭർത്താവിന്റെ വാദം.

54 കുട്ടികളുടെ അച്ഛനാകണമെന്ന ആ​ഗ്രഹത്തിന് പിറകിലും ഒരു കാര്യമുണ്ട്. 1841 കാലത്ത് അവരുടെ നാട്ടിൽ 53 പേരുടെ അച്ഛനായ ഒരു വ്യക്തിയുണ്ടായിരുന്നു. ഈ റെക്കോർഡ് തകർക്കുകയാണ് റ്യൂതാ വാതനബേയുടെ ലക്ഷ്യം. അതിനായി 54 പേരുടെ പിതാവാകണം. അങ്ങനെ ചരിത്രത്തിലിടം നേടണം. – യുവാവ് പ്രതീക്ഷയോടെ പങ്കുവച്ചു.

Tags: japanviralRyuta Watanabe
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies