ചാമുണ്ഡി ഹിൽ പിടിച്ചെടുക്കാനുള്ള കർണ്ണാടക സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി; മുഖ്യമന്ത്രിയുടെ അധികാരത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാമുണ്ഡി ഹിൽ പിടിച്ചെടുക്കാനുള്ള കർണ്ണാടക സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി; മുഖ്യമന്ത്രിയുടെ അധികാരത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 11:50 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുടെ തലവൻ എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ അധികാരത്തിൽ കർണ്ണാടക ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.കോടതിയുടെ അനുമതിയില്ലാതെ, 2024ലെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി നിയമത്തിലെ 16, 17 വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ ഒരു നടപടിയും തീരുമാനവും എടുക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.

ഈ നിയമത്തിലെ വകുപ്പ് 16 പ്രകാരം അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സണായ മുഖ്യമന്ത്രിക്ക്, അതോറിറ്റിയുടെ യോഗം നടത്താതെ, ഏതു വിഷയവും അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകുന്നു. സെക്ഷൻ 17 പ്രകാരം ഒരു മീറ്റിംഗ് നടത്താതെയും അംഗങ്ങൾക്കിടയിൽ വിഷയം പ്രചരിപ്പിക്കാതെയും അടിയന്തര സന്ദർഭങ്ങളിൽ ഉത്തരവുകൾ പാസാക്കാൻ ചെയർപേഴ്‌സണ് അധികാരമുണ്ടാകുന്നു.പിന്നീട് അതോറിറ്റിയുടെ യോഗത്തിന് മുമ്പാകെ അത്തരം ഉത്തരവുകൾക്ക് അംഗീകാരം വാങ്ങിയാൽ മതി. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഈ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുതയെവെല്ലുവിളിച്ചു കൊണ്ട് പരേതനായ ശ്രീകണ്ഠദത്ത നരസിംഹ രാജ വാഡിയാരുടെ ഭാര്യ പ്രമോദ ദേവി വാഡിയാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

രാജകുടുംബവും സംസ്ഥാന സർക്കാരും തമ്മിലുള്ള നിയമ തർക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമം പ്രഖ്യാപിച്ചതെന്ന് ഹർജിക്കാരൻ വാദിച്ചു. ഈ റിട്ട് ഹർജി തീർപ്പാക്കുന്നതുവരെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ജംഗമ – സ്ഥാവര സ്വത്തുക്കൾ അന്യാധീന പ്പെടുത്തില്ലെന്നും ക്ഷേത്രത്തിന്റെ നിലവിലുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും പരിഷ്കരിക്കുകയോ ഇടപെടുകയോ ചെയ്യില്ലെന്നും
സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ദേവദാസ് കോടതിമുമ്പാകെ ബോധിപ്പിച്ചു.

പുതിയ നിയമ പ്രകാരമുള്ള ഏത് തീരുമാനവും കോടതിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ എടുക്കാവൂ എന്ന് കോടതി വ്യക്തമാക്കി.

Tags: Siddaramaiah
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies