കരിമ്പനകളുടെ നാട്ടിലെ കരുത്തൻ; സി കൃഷ്ണകുമാർ എന്ന പോരാളി; പാലക്കാട് വിജയമുറപ്പിച്ച് ബിജെപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിമ്പനകളുടെ നാട്ടിലെ കരുത്തൻ; സി കൃഷ്ണകുമാർ എന്ന പോരാളി; പാലക്കാട് വിജയമുറപ്പിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 02:21 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഏവരും പ്രതീക്ഷിച്ച പോലെ സി കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർത്ഥിയാക്കി അഭിമാന പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി. മണ്ണിന്റെ മണമുള്ള , ഈ നാടിന്റെ മുക്കും മൂലയും അറിയാവുന്ന ആളാണ് സി കൃഷ്ണകുമാർ. ഏറെ ചെറിയ പ്രായത്തിൽ തന്നെ സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായി താഴെ തട്ടിൽ നിന്നും രാഷ്‌ട്രീയപ്രവർത്തനം നടത്തി ഉജ്ജ്വലനായ സംഘാടകനായി ഉയർന്നയാൾ.

കൃഷ്ണകുമാറിനെ അറിയാം.

പാലക്കാട്, അയ്യപുരത്തിൽ കൃഷ്ണനുണ്ണിയുടെ മകനായി ജനനം. 1991-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കൊമേഴ്സ് ബിരുദം നേടി. കമ്പ്യൂട്ടർ സോഫ്റ്റ്വെയറിൽ പിജി ഡിപ്ലോമ. 1984ൽ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം. അടിയുറച്ച സംഘപ്രവർത്തകനും കാര്യകർത്താവുമായിരുന്ന അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ വിവിധ ചുമതലകൾ വഹിച്ചു.

2003 മുതൽ 2006 വരെ യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. 2004 മുതൽ 2006 വരെ യുവമോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 2006 മുതൽ 2009 വരെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി. 2009 മുതൽ 2015 വരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. തുടർന്ന് 2015ൽ ബിജെപി സംസ്ഥാന സെക്രട്ടറിയായി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാല് തവണയാണ് സി.കൃഷ്ണകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. 20 വർഷത്തോളം പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ് കൗൺസിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2000-ൽ അദ്ദേഹം ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്നുമുതൽ 10 വർഷം, അതായത് 2010 വരെ, അയ്യപുരം ഈസ്റ്റ് വാർഡ് കൗൺസിലറായി സേവനമനുഷ്ഠിച്ചു. 2010ൽ അയ്യപുരം വെസ്റ്റിൽ മത്സരിച്ച് വിജയിച്ചു. 58 ശതമാനം വോട്ടുകൾക്കാണ് സി കൃഷ്ണകുമാർ വിജയിച്ചത്. ഇക്കാലയളവിൽ ( 2010-2015 ) പാലക്കാട് നഗരസഭയുടെ വിദ്യാഭ്യാസ-കായിക-സാംസ്‌കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.

2015 വരെ അയ്യപുരം വെസ്റ്റിലെ ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ച ശേഷം 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ കൊപ്പം വാർഡിലെ സ്ഥാനാർഥിയായി മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു .

പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അനുപമമാണ്. പാലക്കാടിനെ മാറ്റി മറിച്ച പ്രവർത്തനങ്ങൾ താഴെത്തട്ടിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം വിദ്യാദീപം പദ്ധതി നടപ്പാക്കി, ബിഗ് ബസാർ എച്ച്എസ്എസ് സ്‌കൂളിലെ വിജയശതമാനം 36 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തി. ക്ഷേമ പെൻഷൻ അപേക്ഷകൾ പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിച്ചു. വർഷങ്ങളായി ഇപ്പോഴും ഈ അദാലത്ത് വഴി 4,300 അപേക്ഷകൾ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. നഗരസഭയിൽ അമൃത് പദ്ധതി കൊണ്ടുവന്നു കൊണ്ടായിരുന്നു മാറ്റങ്ങളുടെ വർഷത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. പാലക്കാട് മുനിസിപ്പാലിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാരിൽ നിന്ന് 235 കോടി രൂപയും അനുവദിച്ചു. പാലക്കാട് നഗരസഭയിൽ 24 മണിക്കൂർ സി സി ടിവി നിരീക്ഷണം ഏർപ്പെടുത്തി.

വി എസ്സിനെ വിറപ്പിച്ച പോരാട്ട വീര്യം

സി കൃഷ്ണകുമാർ എന്ന പോരാളിയുടെ യദാർത്ഥ ശൗര്യം കേരളം കണ്ടത് മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ നടത്തിയ വീറുറ്റ പോരാട്ടത്തിലാണ്. 2016 ളെ നിയമസഭാതിരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദനെ മലമ്പുഴയിൽ തന്നെ തളച്ചിടുന്ന രീതിയിൽ സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം മാറി. അന്ന് സി കൃഷ്ണകുമാർ കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. സാക്ഷാൽ വി എസ് അച്യുതാനന്ദന്റെ വോട്ടു വിഹിതം 57 % ൽ നിന്ന് 46 % ആയിക്കുറഞ്ഞു. 2021 ലും സി കൃഷ്ണകുമാർ മലമ്പുഴയാണ് മത്സരിച്ചത് . അത്തവണ അദ്ദേഹത്തിന്റെ വോട്ടുകൾ 2019 ലെ 46,157 ൽ നിന്നും 50,200ആയി വർദ്ധിച്ചു.

2019 ലേ പാർലിമെന്റ് തെരഞ്ഞടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച കൃഷ്ണകുമാർ 2,18,556 വോട്ടുകൾ നേടി. 2024 ൽ പാലക്കാട് പാർലിമെന്റ് മണ്ഡലത്തിൽ 2,51,778 വോട്ടുകൾ നേടി ഉജ്ജ്വലമായ പോരാട്ടം കാഴ്ച വെച്ചു.

അങ്ങിനെ മതസാരിച്ചപ്പോഴൊക്കെ വോട്ടു വിഹിതവും ഭൂരിപക്ഷവും വർദ്ധിപ്പിച്ച യാഗാശ്വത്തെ തന്നെ പോരാട്ടത്തിനിറക്കുമ്പോൾ ഇക്കുറി പാലക്കാട്ട് അശ്വമേധത്തിന്റെ തുടക്കം കുറിക്കാൻ തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഉറപ്പാണ്.

Tags: Palakkadc krishnakumarPalakkad Assembly constituency
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies