തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലുള്ളവർക്ക് ഉരുളി മോഷ്ടിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രദർശനത്തിനിടെ തട്ടത്തിലിരുന്ന പൂജ സാധനങ്ങൾ നിലത്തുവീണു. മറ്റാരാൾ അത് എടുത്തു നൽകിയത് നിലത്തിരുന്ന മറ്റൊരു പാത്രത്തിൽ വച്ചാണ്. ആരും തടയാതിരുന്നതിനാൽ ഉരുളിയുമായി പുറത്തേക്ക് പോയെന്നും ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ജാ മൊഴി നൽകി.
ഉരുളി കാണാതായ സംഭവത്തിൽ മൂന്ന് സ്ത്രീകളടക്കം നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്ത്. ഇവർക്കെതിരെ കേസെടുക്കില്ലെന്നാണ് വിവരം. ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും ഗണേഷ് ജാ മൊഴി നൽകിയിട്ടുണ്ട്.
ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. 15 നാണ്
സംഭവം പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധനയിലൂടെയാണ് ഉരുളി എടുത്തത് ഹരിയാന സ്വദേശികളാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ താമസിച്ച ഹോട്ടലിൽ നൽകിയ പാസ്പോർട്ട് വഴി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഹരിയാനയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.