മണിയറ ഒരുക്കുംപോലെ ആദ്യം നിലം വൃത്തിയാക്കും; പിന്നെ തൂവലകൾ കൊണ്ട് പാവാട ധരിച്ച് നൃത്തം; ഒറ്റ സ്റ്റെപ്പ് കൊണ്ട് പെൺകിളി വളയും..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മണിയറ ഒരുക്കുംപോലെ ആദ്യം നിലം വൃത്തിയാക്കും; പിന്നെ തൂവലകൾ കൊണ്ട് പാവാട ധരിച്ച് നൃത്തം; ഒറ്റ സ്റ്റെപ്പ് കൊണ്ട് പെൺകിളി വളയും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

ഇണകളെ ആകർഷിക്കാൻ നൃത്തം ചെയ്യുന്ന ആൺപക്ഷി. ഇത് കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിലേക്ക് എത്തുന്നത് മയിലാണ്. പീലികൾ വിടർത്തി അവ മനോഹരമായി നൃത്തം ചെയ്യുന്നു. എന്നാൽ മയിലുകൾ മാത്രമല്ല, മറ്റ് ചില പക്ഷികളും ഇണകളെ ആകർഷിക്കാൻ നൃത്തം ചെയ്യാറുണ്ട്. അതിലൊന്നാണ് വെസ്റ്റേൺ പരോട്ടിയ അല്ലെങ്കിൽ അർഫക് പരോട്ടിയ. ന്യൂ ഗിനിയയിൽ മാത്രമേ ഇവയെ കാണാൻ കഴിയൂ.

മരത്തിന്റെ ശാഖയിൽ ഇരിക്കുന്ന പെൺകിളിയെ ആകർഷിക്കാൻ വേണ്ടി നിലത്ത് വളരെ ശ്രദ്ധാപൂർവ്വം മനോഹരമായി നൃത്തം ചെയ്യുന്ന കിളിയാണ് വെസ്റ്റേൺ പരോട്ടിയ. നൃത്തം ചെയ്യുന്നതിന് മുൻപ് പ്രദേശം ആദ്യം വൃത്തിയാക്കും. നൃത്തം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഇലകളും കമ്പുകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം കൊത്തി പറക്കി മാറ്റും.

ആണിന് നല്ല കറുത്ത നിറമുള്ള തൂവലുകളാണ്. തലയിൽ ചെറിയ ഒരു ഭാഗം വെളുത്ത നിറം. തലയുടെ രണ്ട് ഭാഗത്ത് നിന്നും നീളത്തിൽ കുറേ തൂവലുകൾ. കഴുത്തിന്റെ ഭാഗത്തായി ഇളം മഞ്ഞ-പച്ച-വെളുപ്പ്-നീല നിറങ്ങൾ കലർന്ന ഒരു ഭാഗം. പെൺകിളികളെ ആകർഷിക്കാൻ തലയിലെയും കഴുത്തിന്റെ ഭാഗത്തെയും നിറങ്ങൾ മാറ്റാൻ ഇവയ്‌ക്ക് കഴിയും. ചിലപ്പോൾ വെളുത്ത നിറം, ചിലപ്പോൾ നീല, പച്ച, മഞ്ഞ എന്നിങ്ങനെ ബൾബ് കത്തുന്ന പോലെ നിറങ്ങൾ മാറ്റും. പെൺപക്ഷിക്ക് വെളുപ്പും ചാരവും കലർന്ന നിറമാണ്.

ആൺ കിളികളുടെ കണ്ണുകൾക്ക് നീല നിറമാണ്. നൃത്തം ചെയ്യുമ്പോൾ കണ്ണുകൾ മഞ്ഞ നിറമാകും. ഈ സമയം തന്നെ കഴുത്തും തലയുടെ മുകൾവശവും നിറം മാറും. തന്റെ ചിറകുകൾ കൊണ്ട് പ്രത്യേക രൂപം ഉണ്ടാക്കി ആദ്യം പെൺകിളികളുടെ ശ്രദ്ധ ഇവ പിടിച്ചു പറ്റും. പിന്നീടാണ് വൃത്തിയാക്കിയ നിലത്ത് നൃത്തം ചെയ്യാൻ ആരംഭിക്കുന്നത്.

തല താളത്തിന് കുലുക്കും. തലയിൽ ഉയർന്നുനിൽക്കുന്ന തൂവലുകൾ മനോഹരമായി ആടും. തൂവലുകൾ പാവാട ധരിച്ചിരിക്കുന്നത് പോലെ വിരിക്കും. കാലുകൾ ചുവടുകൾ വയ്‌ക്കും. അതിശയകരമായ നൃത്തം കണ്ട് പെൺ പക്ഷികൾ അടുത്തേക്ക് എത്തുമ്പോൾ ആൺപക്ഷി നിറം മാറ്റാൻ ആരംഭിക്കും. ഇങ്ങനെ പെൺ പക്ഷിയെ തന്നിലേക്ക് ആകർഷിക്കുന്നു.

 

Tags: SUBWestern parotia
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies