വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പ്; റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമിട്ട് നവ്യ ഹരിദാസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പ്; റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമിട്ട് നവ്യ ഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 12:13 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്.

സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ മനസറിഞ്ഞ നേതാവിനെ കാണാനായി നൂറ് കണക്കിന് ബിജെപി പ്രവർത്തകരും ജനങ്ങളുമാണ് തടിച്ചു കൂടിയത്. തുറന്ന ജീപ്പിൽ ജനങ്ങൾക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും പ്രവർത്തകർ ഗംഭീര വരവേൽപ്പ് നൽകി.

വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് നവ്യ ഹരിദാസ് പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും അവരുടെ ഉത്സാഹവും ഊർജ്ജവും കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും നവ്യ പറഞ്ഞു.

വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് വരാൻ കാരണം രാഹുലും അദ്ദേഹത്തിന്റെ കുടുംബവുമാണ്. രാഹുൽ ജനങ്ങളെ വഞ്ചിച്ച് പോയതാണ്. വീണ്ടും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും മറ്റൊരാൾ എത്തുമ്പോൾ വാക്ക് തെറ്റിച്ചത് പാലിക്കാൻ സാധിക്കുമോയെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ടെന്നും നവ്യ വ്യക്തമാക്കി.

നവംബർ 13നാണ് കേളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വയനാടിന് പുറമെ പാലക്കാട് ചേലക്കര നിയോജക മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കും. 23നാണ് വോട്ടെടുപ്പ്.

Tags: wayanadRoad ShowNAVYA HARIDAS
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies