ഫഹദിനും രക്ഷിക്കാനായില്ല, രജനിയുടെ വേട്ടയ്യൻ ദുരന്തമോ? കളക്ഷൻ റിപ്പോർട്ടുകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഫഹദിനും രക്ഷിക്കാനായില്ല, രജനിയുടെ വേട്ടയ്യൻ ദുരന്തമോ? കളക്ഷൻ റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 08:24 pm IST
Facebook
Twitter
WhatsAppTelegram

രജനികാന്ത്,മഞ്ജുവാര്യർ, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയവരെ അണിനിരത്തിയിട്ടും വേട്ടയ്യൻ ബോക്സോഫീസിൽ തളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ടിജി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ​​ദിവസം മുതലെ സമ്മിശ്ര പ്രതികരണമായിരുന്നു ആ​ഗോളതലത്തിൽ ലഭിച്ചത്. ആക്ഷൻ ഡ്രാമ ജോണറിലെത്തിയ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിച്ചത്. മുന്നൂറ് കോടിയായിരുന്നു മുതൽ മുടക്കെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ രജനികാന്തിന്റെ പ്രതിഫലം മാത്രം 120 കോടി രൂപയെന്നാണ് സൂചന. രജനികാന്തിന്റെ സ്റ്റാർഡത്തിന് ഇടിവുണ്ടായതും യുവതാരങ്ങളുടെ കടന്നുവരവും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. കോപ്പിയടിയെന്ന് ആരോപണമുയർന്ന അനിരുദ്ധിന്റെ സം​ഗീതവും ചിത്രത്തെ തുണച്ചില്ല.മോശം തിരക്കഥയും ചിത്രത്തിനെ പിന്നോട്ടടിച്ചു.

ഓക്ടോബർ പത്തിന് തിയേറ്ററിലെത്തിയ ചിത്രം ഇതുവരെ ആ​ഗോളതലത്തിൽ നേടിയത് 235.25 കോടി രുപ മാത്രമാണ്. സാക്നിൽക് റിപ്പോർട്ട് പ്രകാരം രജനി ചിത്രം പരാജയമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് നേടിയ ​ഗ്രോസ് കളക്ഷൻ 157.25 കോടിയാണ്. ഓവർസീസിൽ നിന്ന് 78 കോടിയും നേടിയ ചിത്രം മുടക്കുമുതൽ ഇതുവരെ തിരികെ പിടിച്ചിട്ടില്ല. തിയേറ്റർ റൺ ഏറെക്കുറെ പൂർത്തിയാക്കിയ നിലയിലുമാണ്.

12-ാം ​ദിവസമായ ഇന്ന് ചിത്രത്തിന് ലഭിച്ചത് 1.29 കോടിയാണ്. ആദ്യ നാല് ദിവസത്തിന് പിന്നാലെ ചിത്രത്തിന്റെ കളക്ഷനിൽ വലിയൊരു ഇടിവാണ് ദിനംപ്രതി രേഖപ്പെടുത്തിയത്. രജനിയുമായി കൈകോർത്തപ്പോഴെല്ലാം ലൈക്കാ പ്രൊഡക്ഷൻസിന് കൈ പൊള്ളി. ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം, എ.ആർ മുര​ഗദോസിന്റെ ദർബാർ എന്നിവയെല്ലാം ദുരന്തമായിരുന്നു. ഷങ്കറിന്റെ 2.0യ്‌ക്ക് മുടക്കുമുതൽ തിരികെ പിടിക്കാനുമായി.

Tags: collection.Officevettaiyanbox
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies